ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » പീഡനം: ബ്രിട്ടീഷ് സൈനികര്‍ക്കെതിരെ അന്വേഷണം (Iraqis claim torture by British soldiers: Ministry)
Feedback Print Bookmark and Share
 
ഇറാഖില്‍ തടവിലാക്കിയവരെ ബ്രിട്ടീഷ് സൈനികര്‍ ശാരീരികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ബ്രിട്ടന്‍റെ പ്രതിരോധമന്ത്രാലയം അറിയിച്ചു. അമ്മേരിക്കന്‍ നിയന്ത്രണത്തിലുള്ള അബു ഗുറൈബ് ജയിലില്‍ തടവുകാരായ ഇറാഖികളെ ബ്രിട്ടീഷ് സൈനിക ലൈംഗികമായും ശരീരികമായും പീഡിപ്പിച്ചു എന്നാണ് ആരോപണം. ഇത്തരത്തിലുള്ള 33 ആരോപണങ്ങള്‍ ഉള്ളതായി ഒരു പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജയിലില്‍വച്ചുള്ള ലൈംഗിക, ശാരീ‍രിക പീഡനത്തിന്‍റെ ചിത്രങ്ങള്‍ പട്ടാളക്കാര്‍ എടുത്തതായും സിവിലിയന്‍‌മാര്‍ ആരോപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായി ബ്രിട്ടന്‍ സായുധസേന മന്ത്രി ബില്‍ റാമെല്‍ അറിയിച്ചു. 1,20000 ബ്രിട്ടീഷ് സൈനികര്‍ ഇറാഖില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരില്‍ ഭൂരിഭാഗം പേരും മികച്ച സ്വഭാവ ഗുണമുള്ളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, ഇതിന് അപവാദമായി ചെറിയ വിഭാഗം മോശം പ്രകടനം നടത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വളരെ ഗൌരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പീഡനത്തിനിരയായ ഇറാഖികളുടെ അഭിഭാഷകന്‍ അയച്ച നോട്ടീസില്‍ അമേരിക്കന്‍ സൈനികരോടൊപ്പം ബ്രിട്ടീഷ് സൈനികരും തടവുകാരെ ശാരീരിക പീഡനത്തിന് വിധേയരാക്കുന്നതായി ആരോപിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് ബ്രിട്ടീഷ് സൈനികര്‍ തന്നെ ബലാത്സംഗം ചെയ്തതായി കക്ഷികളിലൊരാള്‍ പറഞ്ഞു. നഗ്നരാക്കി ചിത്രങ്ങളെടുത്തു എന്നാണ് മറ്റുള്ളവരുടെ ആരോപണം. 2003 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തിലാണ് ഈ സംഭവങ്ങള്‍ നടന്നത്. ബ്രിട്ടീഷ് സൈന്യത്തിലെ ഒരു വനിതാ ഉദ്യോഗസ്ഥയും ആരോപണ വിധേയരായവരില്‍ ഉള്‍പ്പെടും. അമേരിക്കന്‍ സൈനികര്‍ ഇറാഖി തടവുകാരെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍