ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര സംവിധാനത്തോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റന് മതിപ്പ്. ഒരു ചാനല്‍ അഭിമുഖത്തിലാണ് ഹിലരി ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ സംവിധാനത്തെ പ്രകീര്‍ത്തിച്ചത്.
നിരക്ഷരരായ ജനങ്ങള്‍ക്ക് പോലും വോട്ടെടുപ്പ് അനായാസമാക്കുന്ന രീതിയാണിതെന്ന് ഹിലരി വിലയിരുത്തി. യന്ത്രത്തിലെ ചിഹ്നങ്ങള്‍ നോക്കി ഇവര്‍ക്ക് വോട്ടുകള്‍ രേഖപ്പെടുത്താം. ഫിലിപ്പീന്‍സും മാനുഷികമായ രീതി വിട്ട് ഇത്തരം വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനോട് പ്രതികരിക്കുകയായിരുന്നു ഹിലരി. ജനസംഖ്യാ നിബിഡമായ രാജ്യമാണ് ഇന്ത്യ. എങ്കിലും വോട്ടെടുപ്പ് അനയാസമാക്കാന്‍ ഇലക്ട്രോണിക് യന്ത്രത്തിന് സാധിക്കുന്നുണ്ടെന്നും ഹിലരി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഈ വോട്ടിംഗ് രീതിയോട് തനിക്ക് മതിപ്പുണ്ടെന്നും ഹിലരി പറഞ്ഞു. എന്നാല്‍ ഫിലിപ്പീന്‍സില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഹിലരി വ്യക്തമായ അഭിപ്രായം പറഞ്ഞില്ല. ഫിലിപ്പീന്‍സില്‍ കൃത്യമായ രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലെന്ന് പറഞ്ഞ ഹിലരി തെരഞ്ഞെടുപ്പ് ഫലത്തെ ആരും ചോദ്യം ചെയ്യുന്ന സാഹചര്യമല്ലെന്നും കൂട്ടിച്ചേര്‍ത്തു.