വടക്കന്‍ കോക്കാസസില്‍ റഷ്യന്‍ സേന നടത്തിയ ഹെലികോപ്ടര്‍ ആക്രമണത്തില്‍ 20 ചെച്നിയന്‍ വിഘടനവാദികള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിലാണ് വിമതര്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ദൌത്യത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡന്‍റ് റംസാന്‍ കാദിറോവ് പറഞ്ഞു. വിമതര്‍ക്ക് നേരെ കരയാക്രമണവും നടത്തി. ഏറ്റുമുട്ടലില്‍ റഷ്യന്‍ സൈനികരുടെ ഭാഗത്ത് നഷ്ടങ്ങളില്ലെന്ന് അദ്ദേഹം അറിയിച്ചു. പ്രദേശത്ത് തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശനിയാഴ്ചയും തുടരുകയാണ്.