ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » മൈക്കല്‍ ജാക്‌സന്‍ പെയിന്‍റിങിലും താരം (Michael Jackson painting sold for $812,000)
Feedback Print Bookmark and Share
 
PRO
PRO
പോപ്പ് രാജാവ് മൈക്കല്‍ ജാക്‌സന്റെ ഛായാചിത്രത്തിനും വന്‍ ഡിമാന്‍ഡ്. ഇതിഹാസ ചിത്രകാരന്‍ ആന്‍ഡി വാര്‍ഹോള്‍ രചിച്ച ജാക്‌സന്‍റെ ഛാ‍യാചിത്രമാണ് 812,000 ഡോളറിന് ലേലത്തില്‍ വിറ്റു പോയത്.

പോപ്പ് രാജാവിനെ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം വാങ്ങിയിരിക്കുന്ന ആള്‍ പക്ഷേ പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. 700,000 ഡോളറായിരുന്നു ചിത്രത്തിന് പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രതീക്ഷകളെ പിന്തള്ളി 812,000 ഡോളര്‍ നല്‍കി ഇയാള്‍ ചിത്രം സ്വന്തമാക്കുകയായിരുന്നു.

1984ല്‍ പൂര്‍ത്തിയായ ഈ ചിത്രം ന്യൂയോര്‍ക്കില്‍ 1990ല്‍ ആന്‍ഡി വാര്‍ഹോളില്‍ നിന്ന് ഛായ ചിത്രങ്ങള്‍ ശേഖരിക്കുന്ന ന്യൂയോര്‍ക്കിലെ ഒരു വ്യക്തി സ്വന്തമാക്കിയിരുന്നു. ഇയാളില്‍ നിന്നാണ് 812,000 ഡോളര്‍ നല്‍കി പേരുവെളിപ്പെടുത്താത്ത വ്യക്തി ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍