പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » സര്‍ദാരിയ്ക്കെതിരേ അഴിമതി ആരോപണം (Pak president Zardari received millions of dollars as bribe in French submarine deal: French daily)
പാരിസ്/ ഇസ്ലാമബാദ്, വ്യാഴം, 12 നവംബര്‍ 2009( 17:02 IST )
PRO
PRO
ഫ്രാന്‍സുമായുള്ള സൈനിക ഇടപാടില്‍ പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി ലക്ഷക്കണക്കിന് ഡോളറിന്റെ അഴിമതി നടത്തിയതായി ആരോപണം. പാകിസ്ഥാന്‍ നാവിക സേനയ്‌ക്ക് വേണ്ടി 1994ല്‍ ഫ്രാന്‍സില്‍ നിന്ന് മൂന്ന് അന്തര്‍വാഹിനികള്‍ വാങ്ങിയ ഇടപാടിലാണ് സര്‍ദാരി ലക്ഷക്കണക്കിന് ഡോളര്‍ കോഴ വാങ്ങിയതെന്ന് ഒരു ഫ്രഞ്ച് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോര്‍ട്ടിനൊപ്പം തെളിവുകളും ഹാജരാക്കിയാണ് ഫ്രഞ്ച് ദിനപത്രമായ ‘ലിബറേഷന്‍’ വാര്‍ത്ത പുറത്തുകൊണ്ടു വന്നിരിക്കുന്നത്. പാക് നാവികസേനയ്ക്കായി 825 മില്യണ്‍ യൂറോ (1.23 ബില്യണ്‍ ഡോളര്‍) ചെലവില്‍ മൂന്ന് അഗോസ്‌ത-90 അന്തര്‍ വാഹിനികള്‍ വാങ്ങിയതില്‍ സര്‍ദാരിക്ക് 4.3 മില്യണ്‍ ഡോളര്‍ കോഴ നല്‍കിയെന്നാണ് ആരോപണം.
എന്നാല്‍ സര്‍ദാരിയ്ക്ക് ധാരണപ്രകാരമുള്ള മുഴുവന്‍ കോഴപ്പണവും നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് 2002ല്‍ തുറമുഖ നഗരമായ കറാച്ചിയില്‍ നടന്ന സ്ഫോടനത്തില്‍ 11 ഫ്രഞ്ച് പൌരന്മാര്‍ കൊല്ലപ്പെട്ടതെന്ന് അന്വേഷക സംഘം കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പാക് സര്‍ക്കാര്‍ വക്താവ് ഈ ആരോപണങ്ങള്‍ നിഷേധിച്ചു. പാക് സര്‍ക്കാര്‍ മതിയായ നടപടി ക്രമങ്ങള്‍ പാലിച്ച് പ്രതിരോധമന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തിലാണ് സൈന്യത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഫ്രാന്‍സിന്‍റെ പക്കല്‍ നിന്നും മൂന്ന് അന്തര്‍വാഹിനികള്‍ വാങ്ങിയ സമയത്ത് സര്‍ദാരി പാകിസ്ഥാന്‍റെ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ ആയിരുന്നില്ലെന്നും പാക് അദ്ദേഹം പറഞ്ഞു.