ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഓസ്ട്രേലിയ: ഇന്ത്യാക്കാര്‍ക്ക് നേരെ വീണ്ടും ആക്രമണം (Another Indian student attacked in Australia)
Feedback Print Bookmark and Share
 
PRO
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ വീണ്ടും ആക്രമണം. 22 വയസുള്ള ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി മധ്യപ്രദേശിലെ ജബല്‍‌പൂരില്‍ നിന്നുള്ള രത്തന്‍ തിവാരി ആണ് ഏറ്റവുമൊടുവില്‍ ആക്രമിക്കപ്പെട്ടത്. ഈ സ്ഥലത്ത് നിനക്ക് സ്ഥാനമില്ലെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.

ഒരു സുഹൃത്തിനൊപ്പം ക്ഷേത്രത്തില്‍ പോയി മടങ്ങും വഴിയാണ് രത്തന്‍ തിവാരിയെ നാട്ടുകാരായ രണ്ട് പേര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. എങ്ങോട്ടുപോവുകയാണെന്ന് ചോദിച്ചായിരുന്നു ആക്രമണം. തിവാരിയുടെ മുഖത്ത് മര്‍ദ്ദനമേറ്റിട്ടുണ്ട്.

തിവാരിയെ മര്‍ദ്ദിക്കുന്നത് കണ്ട സുഹൃത്ത് പൊലീസിന് ഫോണ്‍ ചെയ്യാന്‍ തുനിഞ്ഞെങ്കിലും ഫോണ്‍ കൈക്കലാക്കി അക്രമികള്‍ ഓടി മറയുകയായിരുന്നു. ബല്ലാരത് യൂണിവേഴ്സിറ്റിയിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ബിരുദ വിദ്യാര്‍ത്ഥിയാണ് രത്തന്‍ തിവാരി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍