കറാച്ചിയിലെ പാക് വ്യോമസേനാ ആസ്ഥാനത്തിനു നേര്‍ക്ക് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് പാക് രഹാസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. കറാച്ചിയിലെ മസരൂറിലുള്ള വ്യോമസേനാ ആസ്ഥാനത്താണ് നാറ്റൊ കണ്ടയ്നറുകള്‍ പാര്‍ക് ചെയ്തിരിക്കുന്നത്. ഇതാവാം തീവ്രവാദികളുടെ ലക്‍ഷ്യമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിലുണ്ട്.
രണ്ടാഴ്ച മുന്‍പ് വ്യോമസേനാ ആസ്ഥാനം സ്ഥിതിചെയ്യുന്ന ഹബ് റിവര്‍ റോഡിലെ തകര്‍ന്നു കിടക്കുന്ന ഷെറാഷഷ് പാലത്തിനു സമീപം സംശയാസ്പദമയ സാഹചര്യത്തില്‍ കുറച്ചു പേര്‍ രണ്ട് വാഹനങ്ങളില്‍ റോന്തു ചുറ്റുന്നത് സുരക്ഷാ സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിനാല്‍ വ്യോമസേനാ ആസ്ഥാനത്തെ സുരക്ഷ ശക്തമാക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നു.
മസരൂറിന്‍റെ കിഴക്കന്‍ ഭാഗങ്ങങ്ങള്‍ സുരക്ഷാ സൈനികരുടെ ശ്രദ്ധ പതിയാത്ത തുറന്ന ഇടങ്ങളാണെന്നതും ഭീഷണി ഉയര്‍ത്തുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. സമീപകാലത്തുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ് തള്ളിക്കളയാനാവില്ലെന്നാണ് പാക് സൈനികവൃത്തത്തിന്‍റെ കണക്കുക്കൂട്ടല്‍.