ആണവായുധ നിര്‍മ്മാണ നിലപാടില്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് ദ്വിമിത്രി മെദ്‌വദേവ് പറഞ്ഞു. ഒരു ജര്‍മ്മന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെദ്‌വദേവ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണത്തില്‍ ഇറാനെ സഹായിക്കാന്‍ റഷ്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നെന്നും മെദ്‌വദേവ് പറഞ്ഞു. ഇറാനിയന്‍ നേതൃത്വം ക്രിയാത്മകമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണെന്നും മെദ്‌വദേവ് പറഞ്ഞു.
അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഇറാനെ അപകടകരമായ സ്ഥിതിയിലെത്തിക്കുമെന്നും വിട്ടുവീഴ്ചയ്ക്ക് മാറ്റമില്ലെങ്കില്‍ ആരും ഈ അവസ്ഥയില്‍ നിന്ന് ഒഴിവാക്കപ്പെടില്ലെന്നും മെദ്‌വദേവ് പറഞ്ഞു.