സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ തകര്‍ന്ന വസീരിസ്ഥാനിലെ ഗോത്രമേഖലകള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പറഞ്ഞു. പാകിസ്ഥാന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മാസങ്ങളായി തുടരുന്ന ഏറ്റുമുട്ടല്‍ മൂലം നിരവധി പേര്‍ ഗോത്രമേഖലകളില്‍ നിന്നും പലായനം ചെയ്തുകഴിഞ്ഞിട്ടുണ്ട്. സൈന്യം നടത്തുന്ന ഓപ്പറേഷന് ശേഷം വസീരിസ്ഥാനില്‍ ഇവര്‍ക്കായി എല്ലാ സൌകര്യവുംബ് ഒരുക്കിക്കൊടുക്കുമെന്ന് ഗിലാനി പറഞ്ഞു. സ്വാത് മേഖലയിലും മലാകാന്ദ് മേഖലയിലും ഇപ്പോള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് ഗിലാനി ചൂണ്ടിക്കാട്ടി. ഇതേ ഊര്‍ജ്ജത്തോടെ വസീരിസ്ഥാനിലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വസീരിസ്ഥാനില്‍ സൈന്യം കൂടുതല്‍ മേഖലകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ജാന്‍ഡോള മേഖലയില്‍ ഇന്നലെ രാത്രി നടന്ന ഓപ്പറേഷനില്‍ പതിനഞ്ചോളം തീവ്രവാദികളെ വധിച്ചു. മകീന്‍ മേഖലയിലും സററോഗ മേഖലയിലും പോരാട്ടം തുടരുകയാണ്. താലിബാന്‍ തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങളാണ് ഈ മേഖലകള്‍.