ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഫോര്‍ട്ട്‌ഹുഡ്: കൊലപാതകിയെ പുകഴ്ത്തി വീഡിയോ (Islamist video lauds shooting at US army base)
Feedback Print Bookmark and Share
 
PRO
ഫോര്‍ട്ടുഹുഡിലെ അമേരിക്കന്‍ പട്ടാള ക്യാമ്പില്‍ 13 സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന മേജര്‍ നിദാല്‍ മാലിക് ഹസനെ പ്രകീര്‍ത്തിക്കുന്ന വീഡിയോ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നു. ഹസന്‍റെ പ്രവര്‍ത്തിയെ വിശുദ്ധയുദ്ധമെന്നാണ് ദൃശ്യത്തില്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആരാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് വ്യക്തമല്ല.

ശത്രുപാളയത്തിലാണ് ഹസന്‍ ആക്രമണം നടത്തിയതെന്നും ഇതാണ് ഇസ്ലാമിന്‍റെ സഹോദരനെന്നും ദൃശ്യത്തില്‍ പറയുന്നു. ഇസ്ലാമിന്‍റെ മണ്ണില്‍ സമാധാനം തന്നില്ലെങ്കില്‍ അമേരിക്കയുടെ മണ്ണില്‍ ഇനിയും സമാധാനമുണ്ടാകില്ലെന്ന മുന്നറിയിപ്പും വീഡിയോ ദൃശ്യങ്ങളില്‍ നല്‍കുന്നുണ്ട്. ഇസ്ലാമിക മണ്ണില്‍ നിന്ന് സൈന്യത്തെ പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാ‍ണ് ഈ മുന്നറിയിപ്പ് ദൃശ്യത്തിലുള്ളത്.

എന്നാല്‍ ധൃതിപിടിച്ച് ഒരു നിഗമനങ്ങളിലും എത്തരുതെന്ന് ജനങ്ങളോട് യു‌എസ് പ്രസിഡന്‍റ് ബരാക്ക് ഒബാമ അഭ്യര്‍ത്ഥിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഒബാമ വ്യക്തമാക്കി. നേരത്തെ എഫ്ബിഐ മേധാവിയും ഉന്നത ഉദ്യോഗസ്ഥരുമായും ഒബാമ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഫോര്‍ട്ട്‌ഹുഡ് പട്ടാള ക്യാമ്പിലെ മനശാസ്ത്രജ്ഞന്‍ ആയിരുന്നു മേജര്‍ നിദാല്‍ മാലിക് ഹസന്‍. ക്യാമ്പില്‍ യാതൊരു പ്രകോപനവുമില്ലാതെ ഹസന്‍ വെടിയുതിര്‍ക്കുകയായിരുന്നു. മുപ്പതിലധികം പട്ടാളക്കാര്‍ക്ക് സംഭവത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അഫ്ഗാനിലേക്ക് ഹസന്‍റെ ക്യാമ്പിനെ അയയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിലുള്ള നിരാശയാണോ കൊലപാതകത്തിലെത്തിന് പ്രേരിപ്പിച്ചതെന്ന സംശയം അന്വേഷണ ഏജന്‍സികള്‍ പ്രകടിപ്പിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍