വിയറ്റ്നാമില്‍ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 107 ആയി ഉയര്‍ന്നു. 12 കോടി ഡോളറിന്‍റെ നാശനഷ്ടങ്ങളാണ് വിലയിരുത്തിയിട്ടുള്ളത്. പതിനൊന്നു പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്.
വിയറ്റ്നാമിലെ ചില പ്രദേശങ്ങളില്‍ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോഴത്തേതെന്ന് ദേശീയ പ്രകൃതിക്ഷോഭ ദുരിതാശ്വാസ സമിതി വിലയിരുത്തി.
ഫു യെന്നിന്‍റെ കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മരണമുണ്ടായിട്ടുള്ളത്. ഇവിടെ മാത്രം 72 പേരാണ് മരിച്ചത്.
നദികളില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഫു യെന്നിലെ രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പോകാനാകാത്ത സ്ഥിതിയാണുള്ളത്. 6300 പട്ടാളക്കാരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.