ബംഗ്ലാദേശില്‍ ധാക്കയിലെ അമേരിക്കന്‍ എംബസി ആക്രമിക്കാന്‍ പദ്ധതിയിട്ട മൂന്ന് പാകിസ്ഥാന്‍ ഭീകരര്‍ അറസ്റ്റിലായി. ലഷ്മര്‍ - ഇ - തൊയ്‌ബ, ഹുജി എന്നീ സംഘടനകളില്‍ പെട്ടവരാണ് തെക്ക് കിഴക്കന്‍ ബംഗ്ലാദേശില്‍ പിടിയിലായത്.
അമേരിക്കയില്‍ മുമ്പ് അറസ്റ്റിലായ രണ്ട് ഭീകരപ്രവര്‍ത്തകരില്‍ നിന്നാണ് ധാക്കയിലെ യു എസ് എംബസി ആക്രമിക്കാനുള്ള പദ്ധതിയെപ്പറ്റി ഇന്‍റലിജന്‍സിന് വിവരം ലഭിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭീകരര്‍ അറസ്റ്റിലായത്.
ലഷ്കര്‍ - ഇ - തൊയ്ബയില്‍ പെട്ട ഷഹീദുള്‍ ഇസ്ലാം, അല്‍ അമീന്‍, ഹുജി സംഘടനാ പ്രവര്‍ത്തകനായ മുഫ്തി ഹരുണ്‍ ഇഷര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
“യു എസ് എംബസി ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി ചില തെളിവുകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. അക്രമം നടത്തുന്നതിന്‍റെ ഭാഗമായി ഇവര്‍ ബരിധാര പ്രദേശം സന്ദര്‍ശിച്ചിരുന്നു” - ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.