ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » അബ്ബാസിന്‍റെ പിന്‍‌മാറ്റതീരുമാനം അംഗീകരിക്കുന്നു: ഹിലരി (Hillary Clinton to accept Abbas's resignation)
Feedback Print Bookmark and Share
 
PRO
അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന പലസ്തീനിയന്‍ പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസിന്‍റെ തീരുമാനത്തെ അംഗീകരിക്കുന്നതായി യുഎസ് വിദേശകാര്യ സെക്രട്ടി ഹിലരി ക്ലിന്‍റണ്‍. അബ്ബാസ് ഏറ്റെടുക്കുന്ന പുതിയ ഏത് ഉത്തരവാദിത്വത്തിലും അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഹിലരി വ്യക്തമാക്കി.

മധേഷ്യ സന്ദര്‍ശന വേളയില്‍ അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ കാര്യം പരാമര്‍ശിച്ചാണ് ഹിലരി ഇക്കാര്യം വ്യക്തമാക്കിയത്. അബ്ബാസിനെയും അദ്ദേഹത്തിന്‍റെ നേതൃത്വപാടവത്തെയും അമേരിക്ക അങ്ങേയറ്റം ബഹുമാനിക്കുന്നതായും ഹിലരി പറഞ്ഞു.

ഇസ്രയേലി-പലസ്തീന്‍ ബന്ധം മെച്ചപ്പെടുത്താനുള്ള തന്‍റെ വ്യക്തിപരമായ ബാധ്യതയെക്കുറിച്ച് അബ്ബാസ് വിശദീകരിച്ചതായി ഹിലരി പറഞ്ഞു. പുതിയ ഏത് ചുമതലയിലായാലും അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വം നിറവേറ്റാന്‍ വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്നും ഹിലരി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍