ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഹോള്‍ബ്രുക്കിന്‍റെ ഇന്ത്യാ സന്ദര്‍ശനം തീരുമാനിച്ചിട്ടില്ല: യുഎസ് (Holbrooke's India travel still not decided: US)
Feedback Print Bookmark and Share
 
PRO
അഫ്ഗാനും പാകിസ്ഥാനും വേണ്ടിയുള്ള പ്രത്യേക അമേരിക്കന്‍ നയതന്ത്ര പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ ബ്രൂക്കിന്‍റെ ഇന്ത്യ സന്ദര്‍ശനം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് അമേരിക്ക. അമേരിക്കന്‍ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.

ഈ മാസം ഹോള്‍ബ്രൂക്ക് ഇന്ത്യയിലെത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റന് ഒപ്പം പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഹോള്‍ബ്രൂക്ക് താന്‍ അടുത്തുതന്നെ ഇന്ത്യയും അഫ്ഗാനും സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഹോള്‍ബ്രൂ‍ക്കിന്‍റെ സന്ദര്‍ശനം അന്തിമമായി തീരുമാനിക്കാന്‍ ഇരിക്കുന്നതേ ഉള്ളുവെന്നും ഈ അവസരത്തില്‍ ഇതേക്കുറിച്ച് ഒന്നും പറയാനാകില്ലെന്നും യുഎസ് വിദേശകാര്യവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞാ ജൂലൈയിലാണ് ഹോള്‍ബ്രൂക്ക് ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍