ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » അഫ്ഗാനിലെ യു‌എന്‍ ഉദ്യോഗസ്ഥരെ മാറ്റിപ്പാര്‍പ്പിക്കും (UN relocating about 600 staff after Afghan attack)
Feedback Print Bookmark and Share
 
അഫ്ഗാനിലെ യു‌എന്‍ ഉദ്യോഗസ്ഥരെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച യു‌എന്‍ അതിഥിമന്ദിരത്തിലേക്ക് ഉണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് നീക്കം.

പകുതിയിലധികം ഉദ്യോഗസ്ഥരെയും സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്ന് യു‌എന്‍ അറിയിച്ചു. ഏകദേശം അറുനൂറോളം ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നാണ് കണക്ക്. ഒരു മാസത്തിനുള്ളില്‍ ഉദ്യോഗസ്ഥരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് യു എന്‍ നീക്കം നടത്തുന്നത്.

എന്നാല്‍ അഫ്ഗാനിലെ യു‌എന്‍ ദൌത്യം പൂര്‍ണ്ണമായി അവസാനിപ്പിച്ചതായി ഇതിനര്‍ത്ഥമില്ലെന്ന് അഫ്ഗാനിലെ യു‌എന്‍ ദൌത്യതലവന്‍ നോര്‍വീജിയന്‍ നയതന്ത്രപ്രതിനിധി കെയ് ഇദ് വ്യക്തമാക്കി. അഫ്ഗാനില്‍ ഐക്യരാഷ്ട്ര സഭയുടെ 1,100 സ്റ്റാഫുകളാണുള്ളത്. ഏകദേശം 90 അതിഥിമന്ദിരങ്ങളിലായി തലസ്ഥാന നഗരിയാ‍യ കാബൂളിലാണ് ഇവരില്‍ അധികവും താമസിക്കുന്നത്.

അഫ്ഗാനിലെ യുഎന്‍ സ്റ്റാഫുകളില്‍ എണ്‍പത് ശതമാനവും തദ്ദേശീയരാണ്. അര നൂറ്റാണ്ടോളമായി അഫ്ഗാനില്‍ യുഎന്നിന്‍റെ പ്രവര്‍ത്തനമുണ്ടെന്നും ഉടനെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യുഎന്‍ വക്താവ് അലീം സിദ്ദിഖീ പറഞ്ഞു. കഴിഞ്ഞ ആഴ്ച യു എന്‍ അതിഥിമന്ദിരത്തിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ആറ് യു എന്‍ പ്രതിനിധികളാണ് കൊല്ലപ്പെട്ടത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍