ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്: ഒബാമക്ക് തിരിച്ചടി (Obama loses face in governors' race)
Feedback Print Bookmark and Share
 
ഒരുവര്‍ഷം പിന്നിട്ട ഒബാമ ഭരണകൂടത്തിനു തിരിച്ചടി നല്‍കിക്കൊണ്ട് അമേരിക്കയിലെ ന്യൂജഴ്‌സി, വെര്‍ജീനിയ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. ന്യുയോര്‍ക്കില്‍ ഡെമോക്രാറ്റുകളെ പരാജയപ്പെടുത്തി സ്വതന്ത്രന്‍ ഗവര്‍ണര്‍ സ്ഥാനം നിലനിര്‍ത്തി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കൊപ്പം നിന്ന വെര്‍ജീനിയയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ബോബ് മക്ഡണലാണ് ജയിച്ചത്. 41നെതിരെ 59 വോട്ടുകള്‍ക്കാണ് മക്ഡണലിന്‍റെ വിജയം. പരമ്പരാഗതമായി ഡെമോക്രാറ്റ് കോട്ടയായ ന്യൂജഴ്‌സിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ക്രിസ്റ്റഫര്‍ ജെ. ക്രിസ്റ്റി അട്ടിമറിജയം നേടി.

കഴിഞ്ഞ വര്‍ഷം നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഒബാമയ്ക്ക് അഭൂതപൂര്‍വമായ പിന്തുണ ലഭിച്ച സ്ഥലമാണ് ന്യൂജഴ്സി. 12 വര്‍ഷത്തിനുശേഷമാണ് റിപ്പബ്ലിക്കുകള്‍ ഇവിടെ ജയം നേടിയത്. 45നെതിരെ 49 വോട്ടുകള്‍ക്കാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ക്രിസ്റ്റഫര്‍ ക്രിസ്റ്റി ഇവിടെ ജയിച്ചത്.

ന്യൂയോര്‍ക്കില്‍ കോടീശ്വരനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മൈക്കല്‍ ബ്ലൂംബര്‍ഗ് ചെറിയ ഭൂരിപക്ഷത്തിനു ഭരണം നിലനിര്‍ത്തി. ന്യൂയോര്‍ക്കില്‍ ഒരു കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിക്കാനായതു മാത്രമാണ് ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസമായത്.

പ്രധാനമായും പ്രദേശിക വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പ്രചാരണമെങ്കിലും പ്രസിഡന്റ് ഒബാമയുടെ നയപരിപാടികള്‍ക്കുള്ള തിരിച്ചടിയായാണ് തിരഞ്ഞെടുപ്പുഫലം വിലയിരുത്തപ്പെടുന്നത്. ന്യൂ ജഴ്‌സിയിലും വെര്‍ജീനിയയിലും പ്രചാരണത്തിന് ഒബാമതന്നെയാണ് നേതൃത്വം നല്‍കിയിരുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍