ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഇന്ത്യ ആണവനിരായുധീകരണ കരാറില്‍ ഒപ്പിടണം: യു‌എസ് (US, EU ask India, other non-signatories to join NPT)
Feedback Print Bookmark and Share
 
ആണവനിരായുധീകരണ കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ കരാറില്‍ ഒപ്പിടാന്‍ തയ്യാറാകണമെന്ന് യൂറോപ്യന്‍ യൂണിയനും അമേരിക്കയും ആവശ്യപ്പെട്ടു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോടാണ് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്‍റെയും അഭ്യര്‍ത്ഥന. യുഎസ്-യൂറോപ്യന്‍ യൂണിയന്‍ സംയുക്ത ഉച്ചകോടിക്കൊടുവിലായിരുന്നു ഈ അഭ്യര്‍ത്ഥന.

ആണവായുധ പരീക്ഷണ നിരോധന കരാറിലും ആണവായുധ നിരായുധീകരണ കരാറിലും ഒപ്പിടാന്‍ ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്‍റെയും അഭ്യര്‍ത്ഥന.

രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന മൂന്ന് തൂണുകള്‍ കരാറിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍ യൂണിയന്‍റെയും അമേരിക്കയുടെയും അഭ്യര്‍ത്ഥന. ആണവ ഇന്ധനത്തിന്‍റെ സമാധാനപരമായ ഉപയോഗം, നിരായുധീകരണം, അന്താരാഷ്ട്ര സമാധാനം ഊട്ടിയുറപ്പിക്കാന്‍ ലക്‍ഷ്യമിട്ട് ലോകരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം എന്നിവയാണ് ഈ തൂണുകളായി വിശേഷിപ്പിച്ചിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍