മ്യാന്‍മറിലെ പ്രതിപക്ഷ നേതാവ് ആങ് സാങ് സൂകി രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന യുഎസ് പ്രതിനിധി കുര്‍ട്ട് കാംപെല്ലുമായി കൂടിക്കാഴ്ച നടത്തി. യാങ്കൂണിലെ ഒരു ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. രണ്ട് മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.
2003 ന് ശേഷം ആദ്യമായിട്ടാണ് വീട്ടിലും തടങ്കല്‍ സ്ഥലത്തും അല്ലാതെ മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍ സൂകി പ്രത്യക്ഷപ്പെടുന്നത്. ഹോട്ടലിലേക്ക് മെറൂണ്‍ കളറിലെ പാരമ്പര്യ വസ്ത്രമണിഞ്ഞ് പുഞ്ചിരിയോടെ എത്തിയ സൂകി മാധ്യമപ്രവര്‍ത്തകരോട് ഒന്നും സംസാരിക്കാന്‍ തയ്യാറായില്ല.
കിഴക്കന്‍ ഏഷ്യ-പസഫിക് മേഖലാകാര്യങ്ങളുടെ ചുമതലയുള്ള യുഎസ് അസിസ്റ്റന്‍റ് സെക്രട്ടറിയാണ് കാംപെല്‍. മറ്റൊരു പ്രതിനിധിയായ സ്കോട്ട് മാര്‍സീലും കാംപെല്ലിനെ അനുഗമിച്ചിരുന്നു. സൂകിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാക്കളുമായും യു എസ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി.
നേരത്തെ കാംപെല്‍ മ്യാന്‍മര്‍ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു ദശാബ്ദക്കാലത്തിന് ശേഷമാണ് അമേരിക്കന്‍ നയതന്ത്രപ്രതിനിധി മ്യാന്‍മാര്‍ സന്ദര്‍ശിക്കുന്നത്.