ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഇറാനില്‍ യു‌എസ് വിരുദ്ധറാലിയില്‍ സംഘര്‍ഷം ('Clashes' in Iran protest rally)
Feedback Print Bookmark and Share
 
ഇറാനില്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ യു‌എസ് വിരുദ്ധറാലിയില്‍ സംഘര്‍ഷം. അമേരിക്കന്‍ എം‌ബസി, ഇസ്ലാമിക വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചതിന്‍റെ മുപ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ റാലിയില്‍ പങ്കെടുത്തവരാണ് പൊലീസുമായി ഏറ്റുമുട്ടിയത്.

അമേരിക്കയ്ക്കും ഇസ്രയേലിനും മരണമുദ്രാവാക്യങ്ങള്‍ മുഴക്കി രാവിലെ മുതല്‍ സെന്‍‌ട്രല്‍ ടെഹ്‌റാ‍നിലെ അടച്ചിട്ട ‌യു‌എസ് എം‌ബസിക്ക് മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇറാനിലെ പരമോന്നത നേതാവ് അയ്ത്തൊള്ള അലി ഖമേനിയെ പ്രകീര്‍ത്തിക്കുന്ന മുദ്രാവാക്യങ്ങളും റാ‍ലിയില്‍ പങ്കെടുക്കാനെത്തിയവര്‍ മുഴക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഞരമ്പിലൊഴുകുന്ന രക്തം ഞങ്ങളുടെ നേതാവിനുള്ള സമ്മാനമാണെന്നും ഖമേനിയെ ചൂണ്ടിക്കാട്ടി റാലിക്കെത്തിയവര്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ആയിരങ്ങളാണ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഹാള്‍ട്ട്-ഇ-ടേറിലായിരുന്നു സംഘര്‍ഷത്തിന് തുടക്കം. അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി നീങ്ങിയ പ്രക്ഷോഭകരുടെ എണ്ണം അനിയന്ത്രിതമായതോടെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ അഹമ്മദി നെജാദ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് മുതല്‍ ഇറാനില്‍ പ്രതിപക്ഷകക്ഷികള്‍ പ്രക്ഷോഭങ്ങള്‍ നടത്തിവരികയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍