വിയറ്റ്നാമില്‍ മിറിന ഉഷ്ണക്കാറ്റിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം. 57 പേര്‍ മരിച്ചതായാണ് പ്രാഥമിക കണക്കുകള്‍. ഇരുപതോളം പേരെ കാണാതായിട്ടുണ്ട്.
ഫു യെന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. 24 പേരാണ് ഈ മേഖലയില്‍ മാത്രം മരിച്ചത്. കാറ്റ് നാശം വിതച്ച മേഖലകളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.ഫു യെന്‍ മേഖലയില്‍ നിന്ന് മാത്രം പതിനയ്യായിരം പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളില്‍ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. സ്പീഡ് ബോട്ടുകളില്‍ വീടുകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി ശ്രമം ആരംഭിച്ചിട്ടുണ്ട്. പല മേഖലകളും ഒറ്റപ്പെട്ടുകഴിഞ്ഞു. ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവര്‍ക്ക് സൈന്യം ഹെലികോപ്ടറുകളില്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.
കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരിയിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. 14,000 വീടുകള്‍ നശിച്ചതായാണ് ഔദ്യോഗിക കണക്ക്, ഏതണ്ട് 12,400 ഏക്കര്‍ കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഫിലിപ്പെന്‍സില്‍ വീശിയ മിറിനയില്‍ 20 പേര്‍ മരിച്ചിരുന്നു. പിന്നീട് ദുര്‍ബ്ബലമായ കാറ്റ് ദക്ഷിണ ചൈന കടല്‍ വഴി വിയറ്റ്നാം മേഖലയിലേക്ക് നീങ്ങുകയായിരുന്നു.