ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ആര്‍ക്ക് വേണമെങ്കിലും അടി കിട്ടാം: റിഹാന (It can happen to anyone: Rihana)
Feedback Print Bookmark and Share
 
ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കാമുകന്റെ തല്ല് കിട്ടാമെന്നാണ് പ്രശസ്ത പോപ് ഗായിക റിഹാനയുടെ പക്ഷം. ഒരു അഭിമുഖത്തില്‍, സുഹൃത്തും ആര്‍ ആന്‍ഡ് ബിയിലെ പാട്ടുകാരനുമായ ബ്രൌണ്‍ തന്നെ ക്രൂരമായി തല്ലിയതിനെ കുറിച്ചുള്ള ഒരു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഫെബ്രുവരിയിലാണ് റിഹാനയ്ക്ക് ഞെട്ടലുണ്ടാക്കിയ സംഭവം നടന്നത്. തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ പോപ്പ് സൂപ്പര്‍ താരം ബ്രൌണുമൊത്ത് കാറില്‍ സഞ്ചരിക്കുമ്പോള്‍ ഇരുവരും തമ്മില്‍ വാഗ്വാദം നടക്കുകയും റിഹാനയെ പുറത്തേക്ക് തള്ളിയിറക്കാന്‍ ബ്രൌണ്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതിനാല്‍ ശ്രമം വിജയിച്ചില്ല. ഇതെ തുടര്‍ന്ന് ബ്രൌണ്‍ റിഹാനയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

“ഇത് എനിക്ക് സംഭവിച്ചു, ഇനി ആര്‍ക്ക് വേണമെങ്കിലും സംഭവിക്കുകയും ചെയ്യാം”, റിഹാന ഏബിസി ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കാര്യമിതൊക്കെയാണെങ്കിലും ഇരുപതുകാരനായ ബ്രൌണ്‍ തന്നെയാണ് തന്റെ ആദ്യത്തെ അടുത്ത സ്നേഹിതന്‍ എന്ന് പറയാന്‍ റിഹാനയ്ക്ക് മടിയില്ല.

റിഹാനയെ തല്ലിയ കേസില്‍ ബ്രൌണിന് അഞ്ച് വര്‍ഷം പ്രൊബേഷനും സാമൂഹ്യ സേവനവുമാണ് കോടതി വിധിച്ചത്. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയതുമുതല്‍ മാധ്യമങ്ങളുടെ മുന്നില്‍ പെടാതെ നടക്കുകയാണ് ഈ പോപ് താരം. റിഹാനയുമായി തെറ്റിയതിനെ തുടര്‍ന്ന് ഗ്രാമി അവാര്‍ഡ്ദാനത്തിന് ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കേണ്ട പരിപാടിയും റദ്ദാക്കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍