ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » വസിരിസ്ഥാന്‍: ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് പാക് (Pak claims proof against India)
Feedback Print Bookmark and Share
 
തെക്കന്‍ വസിരിസ്ഥാനിലെ ഇന്ത്യന്‍ ഇടപെടലുകള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്ന് പാക് വാര്‍ത്താവിതരണ മന്ത്രി ഖമര്‍ സമാന്‍ കൈര. പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്നതിന് വ്യക്തമായ തെളിവില്ല എന്ന് ഹിലാരി ക്ലിന്റണ്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം.

സൈന്യവും താലിബാന്‍ ഭീകരരും തമ്മില്‍ കനത്ത യുദ്ധം നടക്കുന്ന വസിരിസ്ഥാനില്‍ ഇന്ത്യന്‍ ഇടപെടലുകള്‍ ഉണ്ട് എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. ഇത് ഉടന്‍ തന്നെ ഇന്ത്യന്‍ അധികൃതരെ അറിയിക്കും.

ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് ആഗ്രഹം. സമാധാന ചര്‍ച്ചകള്‍ ഉടന്‍ പുനഃരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കൈര ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മേജര്‍ അത്താര്‍ അബ്ബാസും മാധ്യമ സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.

ഷെര്‍വാംഗിയില്‍ നടത്തിയ തെരച്ചിലില്‍ ഇന്ത്യന്‍ ആയുധങ്ങളും ഉപകരണങ്ങളും മരുന്നുകളും പിടിച്ചെടുത്തതായി മേജര്‍ അബ്ബാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യം നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യയെ അറിയിക്കുമെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍