ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » കര്‍സായിക്ക് ഫ്രാന്‍സിന്‍റെ പൂര്‍ണ്ണ പിന്തുണ (France 'fully backs' new Karzai administration: Sarkozy)
Feedback Print Bookmark and Share
 
PRO
അഫ്ഗാനിലെ പുതിയ കര്‍സായി സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാ‍സ് സര്‍ക്കോസി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് കര്‍സായിയെ സര്‍ക്കോസി അനുമോദിക്കുകയും ചെയ്തു.

ആദ്യ റൌണ്ട് മുതല്‍ അഫ്ഗാന്‍ ജനതയുടെ വ്യക്തമായ പിന്തുണ നേടാന്‍ കര്‍സായിക്കായി എന്ന് സര്‍ക്കോസി ചൂണ്ടിക്കാട്ടി. അഫ്ഗാന്‍ സര്‍ക്കാരിന്‍റെ എല്ലാ ദൌത്യങ്ങളിലും ഫ്രാന്‍സിന്‍റെ പിന്തുണ ഉണ്ടായിരിക്കുമെന്ന് സര്‍ക്കോസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രണ്ടാം റൌണ്ടില്‍ പിന്‍‌മാറിയ എതിര്‍ സ്ഥാനാര്‍ത്ഥി അബ്ദുള്ള അബ്ദുള്ളയുടെ തീരുമാനത്തെയും സര്‍ക്കോസി പുകഴ്ത്തി. അബ്ദുള്ള പിന്‍‌മാറിയതിനെ തുടര്‍ന്ന് കര്‍സായിയെ വീണ്ടും അഫ്ഗാന്‍ പ്രസിഡന്‍റായി ഇന്നലെ തെരഞ്ഞെടുക്കുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍