അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റായ ഹമീദ് കര്‍സായിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജയിയായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് കര്‍സായിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി അബ്ദുള്ള അബ്ദുള്ള രണ്ടാംഘട്ടത്തില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തിലാണ് ഇത്.
കാബൂളില്‍ വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ അസിസുള്ള ലോദിനാണ് കര്‍സായിയെ വിജയിയായി പ്രാഖ്യാപിച്ചത്. ഇതോടെ കര്‍സായി വീണ്ടും പ്രസിഡന്‍റായി അധികാരമേല്‍ക്കും.
രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ പ്രധാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തണമെന്ന് അബ്ദുള്ള അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അബ്‌ദുള്ള അബ്‌ദുള്ള മത്സര രംഗത്ത് നിന്ന് പിന്മാറിയത്.. അബ്‌ദുള്ള പിന്മാറിയ പശ്‌ചാത്തലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് കൂട്ടുമെന്നും അതുകൊണ്ട് ഇനിയൊരു വോട്ടിങിന് പ്രസക്തിയില്ല എന്നുമാണ് കമ്മിഷന്‍റെ വിശദീകരണം.
യു എന്‍ അധ്യക്ഷന്‍ ബാന്‍ കി മൂണ്‍ അപ്രതീക്ഷിതമായി അഫ്‌ഗാനില്‍ സന്ദര്‍ശനം നടത്തിയതിന് തൊട്ടു പിറകേയാണ് കര്‍സായിയെ വിജയിയായി പ്രഖ്യാപിച്ച് കൊണ്ടുള്ള വാര്‍ത്ത വന്നിരിക്കുന്നത്.