പാക് മേഖലയിലെ വികസന പ്രവര്‍ത്തനം യുഎന്‍ നിര്‍ത്തി
ഇസ്ലാമാബാദ്, തിങ്കള്‍, 2 നവംബര്‍ 2009( 16:50 IST )
താലിബാന്‍ പോരാളികളും പാക് സൈന്യവുമായി പോരാട്ടം രൂക്ഷമായ വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ വികസന പ്രവര്‍ത്തനങ്ങള്‍ യുഎന്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. ചാവേര്‍ സ്ഫോടനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.
വാര്‍ത്താക്കുറിപ്പിലാണ് യുഎന്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം മാത്രം പാകിസ്ഥാനില്‍ ചാവേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത് 250 പേരാണ്. ഇക്കൊല്ലം ഇതുവരെ 9 യുഎന്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. അത്യാവശ്യത്തിന് മാത്രം ഉദ്യോഗസ്ഥരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ തിരികെ വിളിക്കാനും യുഎന്‍ തീരുമാനിച്ചിട്ടുണ്ട്.
യുഎന്‍ ഉദ്യോഗസ്ഥരെ ലക്‍ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാലാണ് തീരുമാനമെന്ന് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. പാകിസ്ഥാനില്‍ നിലനിര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് അധിക സുരക്ഷ നല്‍കണമെന്നും യുഎന്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്.