ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » റാവല്‍‌പിണ്ടിയില്‍ സ്ഫോടനം: 34 മരണം (34 feared dead in Rawalpindi blast)
Feedback Print Bookmark and Share
 
PRO
പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ശക്തിയേറിയ കാര്‍ ബോംബ് സ്ഫോടനം. 34 പേര്‍ കൊല്ലപ്പെട്ടതായി ജിയോ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ സുരക്ഷാ മേഖലയായ കന്‍റോണ്‍‌മെന്‍റ് മേഖലയില്‍ മാള്‍ റോഡിലെ ഷാലിമാര്‍ ഹോട്ടലിന് സമീപമായിരുന്നു സ്ഫോടനം.

പാക് സൈനിക ആസ്ഥാനം, പാകിസ്ഥാന്‍ സ്റ്റേറ്റ് ബാങ്കിന്‍റെ ആസ്ഥാനം തുടങ്ങിയവ സ്ഫോടനം നടന്ന പ്രദേശത്ത് നിന്നും ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ്. സ്ഫോടനത്തില്‍ ഹോട്ടലിന് കാര്യമായ കേടുപാടുകള്‍ പറ്റിയതായി പ്രദേശവാസികള്‍ പറയുന്നു.

മുപ്പത്തിരണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റാവല്‍പിണ്ടിയിലെ ആശുപത്രി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ആശുപത്രികളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. രാവിലെ 10:40 ഓടെയായിരുന്നു സ്ഫോടനം.

പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി യൂസഫ് റാ‍സ ഗിലാനിയും സ്ഫോടനത്തെ ശക്തമായി അപലപിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍