ലോസ്എഞ്ചല്‍സ്, തിങ്കള്‍, 2 നവംബര്‍ 2009( 10:46 IST )
PRO
കാത്തുകാത്തിരുന്ന് സ്വന്തമാക്കിയ സുഹൃത്തിനും തനിക്കുമിടയില്‍ ഒരു സാമൂഹിക വെബ്സൈറ്റ് വില്ലനായാലോ? ഹോളിവുഡ് താരം ജെന്നിഫര്‍ ആനിസ്റ്റണ് കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല, ജോണ്‍ മേയറുമായുള്ള ബന്ധം വിച്ഛേദിച്ചു. ഇനി രണ്ടുപേര്‍ക്കും അവരവരുടെ വഴി !
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഞ്ജലീന ജോളിയെന്ന അതിസുന്ദരിയില്‍ മനസ്സ് ഉടക്കിയതോടെയാണ് ജെന്നിക്ക് ബ്രാഡ് പിറ്റിനെ നഷ്ടമായത്. ബ്രാഡ് പിറ്റിന് ആഞ്ജലീന ജോളിയെ കണ്ടതു മുതല്‍ പ്രണയം അങ്കുരിച്ചിരുന്നുവത്രേ. എന്നാല്‍, അതോടെ ജെന്നിയെ ക്രൂരമായി ഉപേക്ഷിക്കേണ്ടിയും വന്നു.
ഉപേക്ഷിക്കപെട്ടതിന്റെ മുറിവുകള്‍ ഉണങ്ങും മുമ്പേ ഇതാ ജെന്നി പാട്ടുകാരനും രചയിതാവുമായ ജോണിനെ ഉപേക്ഷിച്ച സങ്കടത്തിലേക്ക് സ്വയം നടന്നു കയറുന്നു. ഇതിനായി ജെന്നി പറയുന്ന കാരണങ്ങള്‍ക്കും ന്യായമുണ്ട്. തന്റെ ഒരു കോളിനും മറുപടിയില്ല. തന്നെ കുറിച്ച് അന്വേഷിക്കുന്നത് പോലുമില്ല. എന്നാല്‍, ട്വിറ്ററില്‍ മണിക്കൂറുകള്‍ ഇടവിട്ട് പോസ്റ്റുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ ജോണ്‍ സമയം കണ്ടെത്തുന്നുമുണ്ട്.
ഒരുപക്ഷേ ജോണിന്റെ ട്വിറ്റര്‍ പ്രണയം വര്‍ദ്ധിച്ചതിനു പിന്നില്‍ ജെന്നി പ്രണയം അവസാനിച്ചതും കാരണമാവാം. എന്തായാലും ജെന്നി ഇത്തവണ തന്നെ ഉപേക്ഷിക്കുന്നതിന് മുമ്പേ താന്‍ ഉപേക്ഷിച്ചു എന്ന് വരുത്തിത്തീര്‍ക്കുകയെങ്കിലും ചെയ്തു !