ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » അടുത്ത അഫ്‌ഗാന്‍ പ്രസിഡന്‍റിനെ യുഎസ് പിന്തുണയ്‌ക്കും: ഹിലാരി (US will support next Afghan president: Clinton)
Feedback Print Bookmark and Share
 
PRO
PRO
അഫ്ഗാനിസ്ഥാന്‍റെ അടുത്ത പ്രസിഡന്‍റിനെ യു എസ് പിന്തുണയ്‌ക്കുമെന്ന് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് അബ്‌ദുല്ല അബ്‌ദുല്ല മത്സരരംഗത്ത് നിന്ന് പിന്മാറിയത് അഫ്‌ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പിന് തടസമാകില്ലെന്നും ഹിലാരി പറഞ്ഞു.

രണ്ടംഘട്ട തെരഞ്ഞെടുപ്പില്‍ നിന്ന് അബ്‌ദുല്ല അബ്‌ദുല്ല പിന്മാറിയത് യു എസ് മനസ്സിലാക്കുന്നുണ്ട്. അബ്‌ദുല്ല മികച്ച തെരഞ്ഞെടുപ്പ് പ്രചാരണമാണ് കാഴ്‌ച വെച്ചത്. മത്സരരംഗത്ത് നിന്ന് പിന്മാറിയെങ്കിലും അഫ്ഗാനിലെ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുമെന്ന് കരുതുന്നതായി ഹിലാരി പ്രസ്താവനയില്‍ പറഞ്ഞു.

ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി നടത്തിയ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അബ്‌ദുല്ല അബ്‌ദുല്ല പരാതി നലകിയിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. ഈ പശ്‌ചാത്തലത്തിലാണ് അബ്‌ദുല്ല അബ്‌ദുല്ല തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്മാറിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍