ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ബലൂചിസ്ഥാനില്‍ ഇന്ത്യയ്ക്ക് പങ്കില്ല: ഹിലാരി (No evidence of Indian involvement in Balochistan: US)
Feedback Print Bookmark and Share
 
PRO
ബലൂചിസ്ഥാനില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായ പാക് ആരോപണത്തിന് തെളിവുകളൊന്നും ഇല്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാക് സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങവേ പാകിസ്ഥാന്‍ മാധ്യമങ്ങളിലെ എഡിറ്റര്‍മാരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് ഹിലാരി ഇക്കര്യം വ്യക്തമാക്കിയത്.

ബലൂചിസ്ഥാനില്‍ ഇന്ത്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി മിക്ക പാകിസ്ഥാനികളും വിശ്വസിക്കുന്നുണ്ട് എന്ന മാധ്യമപ്രവര്‍ത്തകരുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഹിലാരി. ബലുചിസ്ഥാന്‍ ഒരു പ്രശ്നബാധിതമേഖലയാണെന്ന് അംഗീകരിച്ചുകൊണ്ടായിരുന്നു ഹിലാരിയുടെ അഭിപ്രായം. ഇന്ത്യയുടെ ഇടപെടല്‍ വ്യക്തമാക്കുന്ന യാതൊരു തെളിവും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഹിലാരി പറഞ്ഞു.

തെളിവുകള്‍ ഇല്ലാതെ ഈ ആരോപണം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഹിലാരി തുറന്നു പറഞ്ഞു. ബലൂചിസ്ഥാനില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യയുടെ ഇടപെടലിന് തെളിവുകള്‍ ഉണ്ടെന്നും പാകിസ്ഥാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍