ഇസ്രയേല്‍-പലസ്തീന്‍ വിഷയം സംബന്ധിച്ച സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഹിലരി ചര്‍ച്ച നടത്തും.
ഇസ്രയേല്‍ പ്രതിരോധമന്ത്രി എഹൂദ് ബരാക്കുമായും വിദേശകാര്യമന്ത്രി അവിഗ്ദോര്‍ ലീബെര്‍മാനുമായും ഹിലാരി ചര്‍ച്ചകള്‍ നടത്തി. ഇസ്രയേലിലേക്കുള്ള യാത്രാമധ്യേ അബുദബിയില്‍ പലസ്തീനിയന്‍ പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസുമായും ഹിലരി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇസ്രയേലും പലസ്‌തീനുമായി സമാധാന കരാര്‍ സംബന്ധിച്ച് മുടങ്ങിക്കിടക്കുന്ന ചര്‍ച്ചകള്‍ സജീവമാക്കുകയാണ് ഹിലാരിയുടെ സന്ദര്‍ശന ലക്‍ഷ്യം. എന്നാല്‍ വെസ്റ്റ് ബാങ്കിലെയും മറ്റും ജൂതമേഖലയില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ ഇസ്രയേലുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് മഹമ്മുദ് അബ്ബാസ് സ്വീകരിച്ചത്.