ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ആണവകരാര്‍ ഇന്ത്യയുടെ പാസ്പോര്‍ട്ട്: ബുഷ് (Nuke deal is India’s passport to world: Bush)
Feedback Print Bookmark and Share
 
PRO
അമേരിക്കയുമായി ഒപ്പിട്ട ആണവകരാ‍ര്‍ ലോകരാജ്യങ്ങളിലേക്ക് ഇന്ത്യയ്ക്കുള്ള പാസ്പോര്‍ട്ടാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ലിയു ബുഷ് അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ നടക്കുന്ന ഒരു നേതൃത്വ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബുഷ്. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ആണവകരാര്‍ ശക്തിപ്പെടുത്തുമെന്നും ബുഷ് ചൂണ്ടിക്കാട്ടി.

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കാന്‍ സഹായിക്കുന്നതാണ് ആണവകരാരെറുന്നും ബുഷ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍‌മോഹന്‍സിംഗിനെ താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹത്തെ ഒരു സുഹൃത്തെന്ന് വിളിക്കാനാണ് ആഗ്രഹമെന്നും ബുഷ് പറഞ്ഞു. ബുദ്ധിശാലിയായ നേതാവാണ് മന്‍‌മോഹന്‍ സിംഗെന്നും ബുഷ് അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ ചിലതെല്ലാം മാറും പക്ഷെ മറ്റ് ചിലത് അതുപോലെ നിലനില്‍ക്കും. അതായത് ഇന്ത്യയോടുള്ള എന്‍റെ ബഹുമാനം പോലെ. ബുഷ് പറഞ്ഞു.

ഇന്ത്യയില്‍ വീണ്ടും സന്ദര്‍ശനം നടത്തുന്നതിനെക്കുറിച്ചും ‘നമസ്തെ‘ പറയുന്നതിനെക്കുറിച്ചും താന്‍ ചിന്തിക്കാറുണ്ടായിരുന്നെന്ന് ബുഷ് പറഞ്ഞു. പ്രായമായി റിട്ടയര്‍ ചെയ്ത ഒരാളാണ് താനെന്നും തന്‍റെ ചിന്തകള്‍ പങ്കുവെക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ബുഷ് പറഞ്ഞു. സരസമായ നര്‍മ്മങ്ങളിലൂടെ സദസിനെ കയ്യിലെടുത്തായിരുന്നു ബുഷ് വേദിയില്‍ നിറഞ്ഞത്.

പ്രസിഡന്‍റ് പദവിയില്‍ നിന്ന് വിരമിച്ച ശേഷം ഭാര്യ ലൌറ ബുഷിനോട് പാചകം ചെയ്യാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ തന്നോട് പാത്രങ്ങള്‍ കഴുകാനായിരുന്നു ഭാര്യയുടെ നിര്‍ദ്ദേശമെന്ന് ബുഷ് പറഞ്ഞു. ഇപ്പോള്‍ ധാരാ‍ളം സമയം കിട്ടുന്നുണ്ടെന്നും ഒരു പുസ്തകം എഴുതാന്‍ വേണ്ടിയാണ് ഈ സമയം വിനിയോഗിക്കുന്നതെന്നും ബുഷ് കൂട്ടിച്ചേര്‍ത്തു.

ഒബാമയെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത് അമേരിക്കയുടെ യശസ് വീണ്ടുമുയര്‍ത്തിയെന്ന് ബുഷ് ചൂണ്ടിക്കാട്ടി. മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരഞ്ജലികളും ബുഷ് അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍