ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഇന്ത്യയില്‍ സന്ദര്‍ശനം നടത്തരുതെന്ന് അമേരിക്ക (US alerts its citizens travelling to India)
Feedback Print Bookmark and Share
 
ഇന്ത്യയില്‍ സന്ദര്‍ശനം നടത്തരുതെന്ന് അമേരിക്കന്‍ പൌരന്‍‌മാര്‍ക്ക് യു‌എസ് വിദേശകാര്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. യു‌എസ് പൌരനെ ഉപയോഗിച്ച് ഇന്ത്യയില്‍ സ്ഫോടനം നടത്താനുള്ള ലഷ്‌കര്‍ ഇ തോയിബയുടെ നീക്കം എഫ്ബി‌ഐ പരാജയപ്പെടുത്തിയ സാഹചര്യത്തിലാ‍ണ് മുന്നറിയിപ്പ്.

ഇന്ത്യയില്‍ തീവ്രവാദ ആക്രമണം നടത്താന്‍ നിരവധി ഗ്രൂപ്പുകള്‍ പദ്ധതിയിടുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും മന്ത്രാ‍ലയം വിശദീകരിച്ചു. പശ്ചാത്യരായ വിനോദസഞ്ചാരികളെ ലക്‍ഷ്യം വെച്ചാകും തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമണം നടത്തുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

ജനുവരി 28 വരെ ഈ മുന്നറിയിപ്പ് ബാധകമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. മതകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രാദേശിക വാര്‍ത്തകള്‍ നിരീക്ഷിച്ച് സുരക്ഷ സ്വയം ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ നവംബറില്‍ നടന്ന മുംബൈ ആക്രമണത്തില്‍ തീവ്രവാദികള്‍ വിദേശികളെ ലക്‍ഷ്യം വെച്ചതും അറിയിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഈ മാസമാദ്യം ലഷ്കര്‍ ഇ തോയിബയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഡെവിഡ് കോള്‍മാന്‍ ഹാഡ്‌ലി എന്ന അമേരിക്കന്‍ പൌരനെ എഫ്‌‌ബി‌ഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇയാളെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ലഷ്കര്‍ നേതാക്കള്‍ പദ്ധതിയിട്ടിരുന്നു
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍