ലണ്ടന്‍: , വ്യാഴം, 29 ഒക്ടോബര്‍ 2009( 09:06 IST )
ലോക പ്രശസ്ത പോപ് താരം മൈക്കല്‍ ജാക്സണ്‍ മരിച്ചിട്ടും സമ്പാദ്യം തുടരുകയാണ്. ഫോര്‍ബ്സ് മാസിക തയ്യാറാക്കിയ ഇപ്പോള്‍ ജീവിച്ചിരിക്കാത്തസമ്പന്നരായ പ്രശസ്തരുടെ പട്ടികയില്‍ ജാക്സണ്‍ മൂന്നാം സ്ഥാനത്ത് ആണെന്ന് “ഫീമെയില്‍ഫസ്റ്റ്” എന്ന മാസിക റിപ്പോര്‍ട്ട് ചെയ്തു.
മരിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി അലട്ടിയിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ജാക്സണ്‍ മരിച്ച ശേഷം എത്രത്തോളം സമ്പാദിച്ചു എന്നറിയേണ്ടേ? ജൂണ്‍ 25 ന് മരിച്ചതു മുതല്‍ ഈ ഇതിഹാസ പോപ് താരത്തിന്റെ പേരില്‍ 90 ദശലക്ഷം ഡോളറാണ് ലഭിച്ചത്!
റേഡിയോ പ്രക്ഷേപണം, ആല്‍ബം വില്‍പ്പനയുടെ റോയല്‍റ്റി, സോണി/എടിവി മ്യൂസിക്കിന്റെ ഓഹരിയില്‍ നിന്നുള്ള വരുമാനം എന്നീ സാമ്പത്തിക സ്രോതസ്സുകളില്‍ നിന്നാണ് സമ്പാദ്യം.
മറ്റൊരു സംഗീത ഇതിഹാസമായിരുന്ന എല്‍വിസ് പ്രെസ്‌ലിയായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് നാലാം സ്ഥാനത്താണ്-വരുമാനം 55 ദശലക്ഷം ഡോളര്‍.