ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ബാഗ്‌ദാദ് സ്‌ഫോടനം; മൂണ്‍ അപലപിച്ചു (UN secretary general denounces Baghdad suicide bombings)
Feedback Print Bookmark and Share
 
PRO
PRO
ഞായറാഴ്‌ച ബാഗ്‌ദാദില്‍ നടന്ന ചാവേര്‍ കാര്‍ ബോംബാക്രമണങ്ങളെ യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ അപലപിച്ചു. തീവ്രവാദത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഭീഷണികള്‍ക്ക് വശംവദരാകാതെ ജനുവരിയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ്‌ വിജയിപ്പിച്ച്‌ ഭരണസ്ഥിരിത ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഇറാഖി ജനതയോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം ബാഗ്‌ദാദില്‍ ഞായറാഴ്‌ച നടന്ന ചാവേര്‍ കാര്‍ബോംബാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 147 ആയി. 700ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പലരുടെയും നില ഗുരുതരമാണെന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്.

ഞായറാഴ്ച ബാഗ്ദാദ് പ്രവശ്യാ കൗണ്‍സില്‍ ഓഫീസിന് മുന്നിലായിരുന്നു ആദ്യ സ്‌ഫോടനം. നീതിന്യായ മന്ത്രാലയ ഓഫീസ് കെട്ടിടത്തിന് മുന്നിലായിരുന്നു രണ്ടാമത്തെ സ്ഫോടനം നടന്നത്. ഇരു ഓഫീസുകള്‍ക്ക് മുന്‍പിലും നിര്‍ത്തിയിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുകള്‍ പൊട്ടി തെറിക്കുകയായിരുന്നു. മിനുട്ടുകളുടെ വ്യത്യാസത്തിലായിരുന്നു ഇരു സ്ഫോടനങ്ങളും നടന്നത്‌.

കഴിഞ്ഞ ഓഗസ്റ്റിനുശേഷം ഇറാഖില്‍ നടക്കുന്ന ഏറ്റവും വലിയ സ്‌ഫോടനങ്ങളാണ് ഞായറാഴ്‌ച ഉണ്ടായത്. ഓഗസ്റ്റ്‌ 19ന്‌ ബഗ്ദാദില്‍ നടന്ന സ്ഫോടനങ്ങളില്‍ 100 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍