ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » സൌദിയില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് ചാട്ടയടി ! (Saudi gives 60 lashes for a woman journalist)
Feedback Print Bookmark and Share
 
വിവാഹ പൂര്‍വ ലൈംഗിക ബന്ധത്തെ കുറിച്ചുള്ള ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തതിന് ഒരു മാധ്യമ പ്രവര്‍ത്തകയ്ക്ക് സൌദി കോടതി 60 ചാട്ടയടി ശിക്ഷ വിധിച്ചു. ജൂലൈയില്‍ എല്‍ബിസി ചാനല്‍ പ്രക്ഷേപണം ചെയ്ത ‘ബോള്‍ഡ് റെഡ് ലൈന്‍‘ എന്ന പരിപാടിയില്‍ പങ്കെടുത്തതിനാണ് ശിക്ഷ.

അബ്ദുള്‍ ജാവെദ് എന്ന ആളിനൊപ്പമാണ് “ആര്‍‌എ” എന്ന ചുരുക്കപ്പേരില്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തക പരിപാടിയില്‍ പങ്കെടുത്തത്. തന്റെ വിവാഹ പൂര്‍വ ലൈംഗിക ബന്ധങ്ങളെ കുറിച്ച് ജാവെദ് പരിപാടിയില്‍ ഉദാഹരണ സഹിതം വിശദീകരണം നടത്തി. ഡേറ്റിംഗ്, വിവാഹ പൂര്‍വ ബന്ധം എന്നിവയെ കുറിച്ച് പരസ്യപ്രചാരണം നടത്തിയതിലൂടെ സൌദിയില്‍ നിലവിലുള്ള സാമൂഹിക നിയമം ലംഘിച്ചതിനാണ് ശിക്ഷ. ജാവെദ് കേസിലെ മുഖ്യപ്രതിയാണ്.

കോടതി വിധിച്ച ശിക്ഷ മാധ്യമ പ്രവര്‍ത്തക അംഗീകരിച്ചതിനാല്‍ അപ്പീല്‍ നല്‍കാനാവില്ല എന്ന് ജാവേദിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തി. സൌദിയില്‍ ആദ്യമായാണ് ജോലി സംബന്ധമായ കാര്യത്തിന് ഒരു മാധ്യമ പ്രവര്‍ത്തകയ്ക്ക് ശിക്ഷ നല്‍കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍