ഈജിപ്തില്‍ യാത്രാ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 37 പേര്‍ മരിച്ചു. നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ കെയ്റോയില്‍നിന്ന് 430 കിലോമീറ്റര്‍ അകലെ മാര്‍സ മാട്രുവിലാണ് അപകടം. അപകടത്തില്‍പ്പെട്ട ട്രെയിനുകളിലൊന്ന് ഗിസയില്‍നിന്ന് അല്‍ ഫയൂമിലേക്കും മറ്റേത് കീറോയില്‍ നിന്ന് അസ്യൂത്തിലേക്കും പോവുകയായിരുന്നു.
ലെവല്‍ക്രോസില്‍വെച്ച് നടന്ന അപകടത്തില്‍ നിരവധി യാത്രാ വാഹനങ്ങളും ഉള്‍പ്പെട്ടു. നിയന്ത്രണം വിട്ടു വന്ന ഒരു ട്രക്ക് നിരവധി വാഹനങ്ങളെ റെയില്‍വേ ട്രാക്കിലേക്ക് ഇടിച്ചു കയറ്റിയതും മരണ സംഖ്യ ഉയരാന്‍ കാരണമായി.
ഒരു ട്രെറ്യിനിന്‍റെ പുറകില്‍ മറ്റൊരു ട്രെയിന്‍ വന്നിടിച്ചാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. തകര്‍ന്ന ബോഗികള്‍ക്കിടയില്‍ ഒട്ടെറെ യാത്രക്കാര്‍ കുടുങ്ങിയിള്ളതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഈജിപ്തിലുണ്ടാകുന്ന റോഡപകടങ്ങളില്‍ പ്രതിവര്‍ഷം 6000 പേരാണ് കൊല്ലപ്പെടുന്നത്.