വസീരിസ്ഥാനിലെ താലിബാന്‍ തീവ്രവാദികളെ ഒരു മാസത്തിനകം പൂര്‍ണ്ണമായി തുരത്തുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ചൌദ്രി അഹമ്മദ് മുക്താര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന്‍ പോരാളികള്‍ക്കെതിരെ സൈന്യത്തിന്‍റെ മുന്നേറ്റത്തില്‍ ചൌദ്രി പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു.
അടുത്ത പത്തോ പന്ത്രണ്ടോ ദിവസത്തേക്ക് മാത്രമായിരിക്കും ഉള്‍മേഖലാ തീവ്രവാദികള്‍ക്ക് ശക്തമായ ചെറുത്തുനില്‍പ് നടത്താനാകുക. അതുകഴിയുമ്പോള്‍ അവരുടെ ശക്തി ക്ഷയിച്ചുതുടങ്ങും ചൌദ്രി പറഞ്ഞു. താലിബാനില്‍ നിന്നും കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.