ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » സിഖ് തലപ്പാവിന് യുഎസ് സേനയില്‍ അംഗീകാ‍രം (US Army accepts first Sikh recruit)
Feedback Print Bookmark and Share
 
സിഖ്‌ വിഭാഗത്തില്‍പ്പെട്ട സൈനിക ഡോക്‌ടറെ സജീവ സൈനിക സേവനത്തിന്‌ നിയോഗിക്കാന്‍ യുഎസ്‌ സൈന്യം തീരുമാനിച്ചു. സേനാ ക്യാപ്‌റ്റന്‍ കമല്‍ജീത്ത് സിങ് ഖാല്‍സിയെയാണ് സൈനിക സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്. തലപ്പാവും താടിയുമുള്ളവരെ സൈന്യത്തിലെടുക്കേണ്ടതില്ലെന്ന നിയമത്തില്‍ അയവു വരുത്തിയാണ് പുതിയ തീരുമാനം.

കമല്‍ജീത്തിന് മാത്രമായിട്ടാണ് നിലവിലുള്ള സൈനിക നയങ്ങളില്‍ സൈന്യം അയവു വരുത്തിയിരിക്കുന്നതെന്നതിനാല്‍ സിഖ് സമൂഹം ആശങ്ക അറിയിച്ചിട്ടുണ്ട്.

ക്യാപ്‌റ്റന്‍ കമല്‍ജീത്തും ദന്തഡോക്‌ടറായ ക്യാപ്‌റ്റന്‍ തേജ്‌ദീപ് സിങ് രത്തനും സൈന്യത്തിന്‍റെ ഹെല്‍ത്ത് പ്രൊഫഷന്‍സ് സ്‌കോളര്‍ഷിപ് പ്രോഗ്രാമിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

നാല് വര്‍ഷം നീണ്ട പ്രോഗ്രാമില്‍ ഇരുവരും തലപ്പാവ് ഉപയോഗിച്ചിരുന്നു. സൈന്യത്തിന്‍റെ പരിശീലന പരിപാടികളിലും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുമ്പോഴും തലപ്പാവോടു കൂടി പ്രത്യക്ഷപ്പെടുകയും ചെയ്‌തിരുന്നു. പക്ഷേ, പരിശീലന പരിപാടികള്‍ക്ക് ശേഷം ജോലിക്ക് സജീവമായി ഹാജരാകണമെങ്കില്‍ തലപ്പാവും താടിയും നീക്കം ചെയ്യണമെന്ന് ഇവരോട് സൈന്യം നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ തലപ്പാവും താടിയും തങ്ങളുടെ മതപരമായ വിശ്വാസത്തിന്‍റെ കാര്യമായതിനാല്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൈനിക നേതൃത്വത്തിന് അപ്പീല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ക്യാപ്‌റ്റന്‍ ഖാല്‍സിക്ക് അനുമതി നല്കി ഉത്തരവിടുകയായിരുന്നു. ക്യാപ്‌റ്റന്‍ രത്തന്‍റെ ഡെന്‍റല്‍ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയായതിനു ശേഷം അപ്പീലില്‍ ഉത്തരവുണ്ടാകും.

അതേസമയം തന്‍റെ രാജ്യത്തിനു വേണ്ടി സേവനം ചെയ്യാന്‍ അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് ക്യാപ്‌റ്റന്‍ കാല്‍സി പറഞ്ഞു. സേനയെ സേവിക്കാന്‍ ലഭിച്ച അവസരം അഭിമാനത്തോടെ ഏറ്റെടുക്കും. തന്നെ തെരഞ്ഞെടുത്തതിനോടൊപ്പം മറ്റ് സിഖുകാരെയും സൈന്യം രാജ്യസേവനത്തിനായി ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ക്യാപ്‌റ്റന്‍ കാല്‍സി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍