മിര്‍ അലി, ഞായര്‍, 18 ഒക്ടോബര്‍ 2009( 17:18 IST )
അഫ്ഗാന്‍ അതിര്‍ത്തിയില്‍ താലിബാനെതിരെ നടക്കുന്ന സൈനിക നടപടിയുടെ ആദ്യ 24 മണിക്കൂറിനുള്ളില്‍ 60 ഭീകരരെ വധിച്ചു എന്ന് പാക് സൈന്യം. ഏറ്റുമുട്ടലില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടതായും ഞായാറാഴ്ച പുറത്തുവന്ന പ്രസ്താവനയില്‍ പറയുന്നു.
താലിബാനെതിരെയുള്ള സൈനിക നടപടിയുടെ രണ്ടാം ദിവസവും പാകിസ്ഥാന്‍ ജെറ്റുകളും കവചിത വാഹനങ്ങളും ഭീകര സങ്കേതങ്ങളില്‍ ആക്രമണം നടത്തി. മൂന്ന് ദിക്കുകളില്‍ നിന്നും ആക്രമണം നടത്തിയ സൈനികര്‍ താലിബാന്‍ ശക്തികേന്ദ്രമായിരുന്ന രണ്ട് പ്രധാന സ്ഥലങ്ങള്‍ പിടിച്ചെടുത്തു.
ശനിയാഴ്ചയാണ് പാകിസ്ഥാന്‍ സൈന്യം ദക്ഷിണ വസിരിസ്ഥാനില്‍ തെഹ്‌റിക്-ഇ-താലിബാന്‍ പാകിസ്ഥാനെന്ന ഭീകരസംഘടനയ്ക്ക് എതിരെ സൈനിക നടപടികള്‍ ആരംഭിച്ചത്. രാജ്യത്തെ 80 ശതമാനം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും താലിബാന്‍ സംഘടനയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
സ്പിങ്കേയ് റഗ്സായ്, ഗാസായ് എന്നീ ദക്ഷിണ വസിരിസ്ഥാന്‍ പ്രദേശങ്ങളാണ് സൈന്യം പിടിച്ചെടുത്തത്. ഷാവംഗി, ഖെറോസ എന്നിവിടങ്ങളില്‍ ഭീകരര്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്. പാക് താലിബാന്‍ നേതാവ് ഹക്കിമുള്ള മെഹ്സൂദിന്റെ വീട് സ്ഥിതിചെയ്യുന്ന കൊത്കായില്‍ പ്രത്യേക ചെക്ക് പോസ്റ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്,