ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » കാര്‍ല സ്റ്റൈലില്‍ അഞ്ചാമത്! (Carla 5th in list of most chic women in Paris)
Feedback Print Bookmark and Share
 
ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിയുടെ ഭാര്യയും മോഡലുമായ കാര്‍ല ബ്രൂണി സ്റ്റൈലിന്‍റെ കാര്യത്തില്‍ അല്പം പിറകിലാണ്. സ്റ്റൈലിഷ് പാരീസ് വനിതകളെ കുറിച്ച് ഫ്രാന്‍സില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ കാര്‍ല അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മുന്‍ മോഡല്‍ ഇന്‍സ് ദെ ലാ ഫ്രെസ്സഞ്ച് ആണ് പട്ടികയില്‍ ഒന്നാമത്. സര്‍ക്കോസിയെ പിന്തുണയ്ക്കുന്ന ലെ ഫിഗാറോ പത്രമാണ് സര്‍വേ നടത്തിയത്.

ഇന്‍സ് 29.5 ശതമാനം വോട്ട് നേടിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. കാര്‍ല ബ്രൂണിക്ക് 8.6 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. താരതമ്യമില്ലാത്ത വസ്ത്ര വൈവിധ്യം, നാഗരിക സൌന്ദര്യം എന്നിവയാണ് ഇന്‍സിന്‍റെ പ്രത്യേകതയായി സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിച്ചത്.

2008ലായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സാര്‍ക്കോസി കാമുകിയായിരുന്ന കാര്‍ല ബ്രൂണിയെ വിവാഹം കഴിച്ചത്. ഒട്ടേറെ പ്രതിഷേധങ്ങള്‍ക്കിടയില്‍ ആയിരുന്നു വിവാഹം. ഭാര്യയുടെ സംഗീത ആല്‍ബം പ്രകാശനം ചെയ്യുന്ന ദിനത്തില്‍ തന്‍റെ ഔദ്യോഗിക യാത്ര മാറ്റിവച്ച സര്‍ക്കോസിയുടെ നിലപാട് വാര്‍ത്തയായിരുന്നു. ആദ്യം മോഡലിംഗ് രംഗത്ത് വന്നതിനു ശേഷം 1997ല്‍ കാര്‍ല ബ്രൂണി സംഗീതലോകത്തേക്ക് കടന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍