ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഒറ്റ ക്ലിക്കിന് 50,000 ഡോളര്‍ പിഴ! (Paparazzi will have to pay $50,000 fine for one click !)
Feedback Print Bookmark and Share
 
പാപ്പരാസികള്‍ക്ക് മൂക്ക് കയറിടാന്‍ തന്നെയാണ് കാലിഫോര്‍ണിയന്‍ സര്‍ക്കാരിന്റെ തീരുമാനം. സെലിബ്രിറ്റികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന പാപ്പരാസികള്‍ക്ക് 50,000 ഡോളര്‍ പിഴ നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന നിയമത്തിന് ഗവര്‍ണര്‍ അര്‍ണോള്‍ഡ് ഷ്വാസ്നര്‍ ഞായറാഴ്ച അനുമതി നല്‍കി.

പാപ്പരാസികളുടെ ഫോട്ടോകള്‍ വാങ്ങുന്ന മാധ്യമ സ്ഥാപനങ്ങളെയും ലക്‍ഷ്യമിട്ടുള്ളതാണ് പുതിയ നിയമം. ഇത് ജനുവരി മുതല്‍ പ്രാബല്യത്തിലാവും.

ഗവര്‍ണറും കഴിഞ്ഞകാലത്ത് പാപ്പരാസികളുടെ നോട്ടപ്പുള്ളിയായിരുന്നു എന്നതാണ് രസകരം. 1998 ല്‍ ഷ്വാസ്നര്‍ തന്റെ കുട്ടിയെ സ്കൂളില്‍ നിന്ന് വിളിക്കാന്‍ ചെന്നപ്പോള്‍ പാപ്പരാസികള്‍ അദ്ദേഹത്തിന്റെ കാറ് വളഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

അതേ പോലെ, ഹോളിവുഡ് താരം ജെന്നിഫര്‍ ആനിസ്റ്റണ്‍ തന്റെ വീടിന്റെ പിന്നാമ്പുറത്ത് പാന്റി മാത്രം ഇട്ട് നിന്നത് ഒരു പാപ്പരാസി ശക്തിയേറിയ ടെലിഫോട്ടോ ലെന്‍സ് ഉപയോഗിച്ച് ഒപ്പിയെടുത്തത് വിവാദമായിരുന്നു. അവസാനം, ആനിസ്റ്റന്റെ ഫോട്ടോ എടുത്തയാള്‍ 550,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ് കേസില്‍ നിന്ന് തടിതപ്പിയത്.

പാശ്ചാത്യ ലോകത്ത് സെലിബ്രിറ്റി ഫോട്ടോകള്‍ പണമൊഴുകുന്ന വ്യാപാരമാണ്. 2005 ല്‍ ഡെമി മൂറും ആഷ്ടന്‍ കുച്ചറും ഒരുമിച്ച രംഗങ്ങള്‍ പകര്‍ത്താനായി ഒകെ ഫോട്ടോ ലാബ് നല്‍കിയത് മൂന്ന് ദശലക്ഷം ഡോളറായിരുന്നു. ഇവാ ലോംഗോറിയയുടെയും ടോണി പാര്‍ക്കറുടെയും വിവാഹത്തിന് ഫോട്ടോ എടുക്കാനുള്ള അവകാശം നല്‍കിയതിന് ദമ്പതികള്‍ക്ക് രണ്ട് ദശലക്ഷം ഡോളറാണ് ലഭിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍