ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്നറിയപ്പെടുന്ന ഖജേന്ദ്ര താപ മഗാര്‍ 18 വയസ് പൂര്‍ത്തിയായതിന്‍റെ ആവേശത്തിലാണ്. ഇനി ഒരു ജീവിത പങ്കാളി വേണം എന്നതാണ് താപയുടെ മോഹം. അതിമോഹമൊന്നുമില്ല, തന്‍റെ അതേ ഉയരത്തിലുള്ള ഒരു പെണ്‍കുട്ടി മതി എന്നാണ് താപയുടെ നിലപാട്.
50 സെന്‌റീമീറ്റര്‍ മാത്രമാണ് നേപ്പാള്‍ രാജ്യക്കാരനായ താപ മഗാറിന്‌റെ ഉയരം. ഏറ്റവും പൊക്കം കുറഞ്ഞ വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡ് നേടാന്‍ അപേക്ഷ അയച്ച് കാത്തിരിക്കുകയാണ് താപ മഗാര്‍. രണ്ട് ആഗ്രഹമേ തനിക്കുള്ളൂവെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നു. “18 വയസായി, ഇനി ജീവിതത്തില്‍ ഒരു കൂട്ട് വേണം. ഒപ്പം ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തം പേരിലാവണം” - താപ മഗാര്‍ പറഞ്ഞു
രണ്ട് വര്‍ഷം മുന്‍പാണ് നേപ്പാള്‍ ഈ റെക്കോര്‍ഡിന് വേണ്ടി അപേക്ഷ നല്‍കിയത്. 18 വയസ് പൂര്‍ത്തിയാകാതെ ഈ വിഭാഗത്തില്‍ രജിസ്ട്രേഷന്‍ സാധ്യമല്ലാത്തതിനാലാണ് ഇത്രയും കാലം തീരുമാനം വൈകിയത്. നാലര കിലോഗ്രാം മാത്രമാണ് മഗാറിന്‌റെ ഭാരം.
പൊക്കക്കുറവിന്‍റെ റെക്കോര്‍ഡ് ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ തന്നെ കെട്ടാന്‍ പെണ്‍കുട്ടികള്‍ ക്യൂ നില്‍ക്കുമെന്നാണ് താപയുടെ വിശ്വാസം. കല്യാണം മാത്രം പോര ഈ കുള്ളന്‍ കുമാരന്! കുറഞ്ഞത് നാലുമക്കളെങ്കിലും വേണമെന്നാണ് താപയുടെ ആഗ്രഹം.