ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » അഫ്ഗാനില്‍ യുഎസ് 13,000 സൈനികരെക്കൂടി വിന്യസിക്കും (US to deploy 13,000 more troops in Afghanistan)
Feedback Print Bookmark and Share
 
അഫ്ഗാനിസ്ഥാനില്‍ അമേരിക്ക 13,000 സൈനികരെക്കൂടി വിന്യസിക്കും. നിലവില്‍ 21,000 യുഎസ് സൈനികരാണ് അഫ്ഗാനിലുള്ളത്.

എഞ്ചിനീയര്‍മാര്‍, വൈദ്യ സഹായ സംഘങ്ങള്‍, രഹസ്യാന്വേഷണ വിദഗ്ദ്ധര്‍, മിലിറ്ററി പൊലീസ് എന്നിവരടങ്ങിയ സഹായ സേനയെയായിരിക്കും പുതുതായി അഫ്ഗാനിലെത്തിക്കുക. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാനിലേക്ക് കൂടുതല്‍ സേനയെ അയയ്ക്കുമെന്ന് ഒബാമ ഭരണകൂടം നേരത്തെ വ്യക്താമാക്കിയിരുന്നു.

അഫ്ഗാനിലെ യുഎസ് സേനയുടെ കമാന്‍ഡര്‍ ജനറല്‍ സ്റ്റാന്‍‌ലി മാക്‍ക്രിസ്റ്റല്‍ 40,000 സൈനികരെക്കൂടി വിട്ടുതരണമെന്ന് യുഎസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഒബാമ ഭരണകൂടം പരിശോധിച്ച് വരികയാണ്. കൂടുതല്‍ സേനയുടെ സഹായമില്ലെങ്കില്‍ താലിബാന്‍, അല്‍ക്വൊയ്ദ ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം ദുഷ്കരമാവുമെന്നും മാക്‍ക്രിസ്റ്റല്‍ അറിയിച്ചിരുന്നു.

പുതിയ സേനയെക്കൂടി അയയ്ക്കുന്നതോടെ അഫ്ഗാനിലെ മൊത്തം യുഎസ് സൈനികരുടെ എണ്ണം 34,000 ആകും. അതേസമയം, അഫ്ഗാനിലെ മൊത്തം സൈനികരുടെ എണ്ണം 68,000 ആക്കുമെന്ന തീരുമാനത്തില്‍ നിന്ന് യുഎസ് ഭരണകൂടം പിന്‍‌വാങ്ങില്ല. ബുഷ് സ്ഥാനമൊഴിയുന്ന സമയത്തുള്ളതിനേക്കാള്‍ ഇരട്ടിയാകും ഇത്.

ലോകത്തിന്‍റെ പല ഭാഗങ്ങളിലായി 17 സൈനിക ബ്രിഗേഡുകളെയാണ് യുഎസ് വിന്യസിച്ചിരിക്കുന്നത്. ഇതില്‍ 11 എണ്ണം ഇറാഖിലും അഞ്ചെണ്ണം അഫ്ഗാനിലുമാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍