ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » കൃപാണ്‍ ബില്ലിന് അര്‍ണോള്‍ഡിന്‍റെ വീറ്റൊ (California Governor vetoes 'kirpan' bill)
Feedback Print Bookmark and Share
 
സിഖ് വിഭാഗത്തില്‍പെട്ടവര്‍ കൃപാണ്‍ (വാള്‍) ധരിക്കുന്നത് നിയമവിധേയമാക്കണമെന്ന ബില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍ വീറ്റോ ചെയ്തു. ബില്‍ അത്യാവശ്യമാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ വീറ്റൊ അധികാരം ഉപയോഗിച്ചത്.

മതചിഹ്നമെന്ന നിലയില്‍ കൃപാണ്‍ ധരിക്കുന്നതെന്ന് നിയമപാലകരെ ബോധവത്കരിക്കാന്‍ ലക്‍ഷ്യമിട്ട് തയ്യാറാക്കിയ ബില്ലിന് നേരത്തെ സെനറ്റ് അംഗീകാരം നല്‍കിയിരുന്നു. കൃപാണ്‍ ധരിക്കുന്നവരെ നിയമലംഘകരെന്ന്‌ കരുതി നിയമപാലകര്‍ അറസ്റ്റുചെയ്യുന്ന പശ്ചാത്തലത്തിലാണ്‌ ബില്‍ രംഗത്തു കൊണ്ടുവന്നത്‌.

സിഖ്‌ കോയലിഷന്‍ എന്ന സിഖ്‌ സംഘടനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അസംബ്ലിയിലും (77-0) സെനറ്റിലും (36 -0) ബില്‍ എതിരില്ലാതെയാണ് പാസാക്കിയത്. സിഖ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ കൃപാണ്‍ ധരിക്കുന്നതിനെ കാലിഫോര്‍ണിയ സര്‍ക്കാര്‍ എതിര്‍ത്തുവരികയായിരുന്നു. അതേസമയം ബില്‍ നിഷേധിച്ച ഗവര്‍ണറുടെ നിലപാടിനെതിരെ സിഖ് വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പിനും പ്രതിനിധികളുടെ പൂര്‍ണപിന്തുണയ്ക്കും ശേഷം ബില്ലിനെതിരെ ഒരു വ്യക്‌തിയുടെ എതിര്‍പ്പ്‌ മറികടക്കാന്‍ സിഖ്‌ ശബ്ദത്തിനായില്ലെന്ന്‌ സിഖ്‌ കോയലിഷന്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ പ്രഭ്ജോത്‌ സിങ്‌ അഭിപ്രായപ്പെട്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍