ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » മെല്‍ബണും സിഡ്നിയും സുരക്ഷിതമല്ലാത്ത നഗരങ്ങള്‍ (Sydney, Melbourne are 'unsafe' cities)
Feedback Print Bookmark and Share
 
ഓസ്ട്രേലിയയിലെ മെല്‍ബണും സിഡ്നിയും ലോകത്തെ സുരക്ഷിതത്വമല്ലാത്ത നഗരങ്ങളെന്ന് റിപ്പോര്‍ട്ട്. ഒരു സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഒട്ടും സൌഹാര്‍ദ്ദപരമല്ലാത്ത അപകടകരമായ അവസ്ഥയാണ് ഈ നഗരങ്ങളിലെ ജീവിതമെന്നും സര്‍വ്വെയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു.

അടുത്തിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഈ രണ്ട് നഗരങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സര്‍വ്വേ. ആറായിരത്തിലധികം വിദേശ വിദ്യാര്‍ത്ഥികളാണ് ഈ രണ്ട് നഗരങ്ങളിലായി താമസിക്കുന്നത്. ഓസ്ട്രേലിയയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രണ്ടാമത്തെ നഗരമാണ് മെല്‍ബണ്‍. സമ്മിശ്രസംസ്കാര നഗരങ്ങളില്‍ ലോകത്തിലെ പേരെടുത്ത നഗരമാണ് സിഡ്നി.

പെര്‍ത്ത് ബ്രിസ്ബെയ്ന്‍ അഡലെയ്ഡ് തുടങ്ങിയ നഗരങ്ങളാണ് ഡിഡ്നിക്കും മെല്‍ബണും പിന്നാലെ സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ സര്‍വ്വെയില്‍ ഇടം പിടിച്ചിരിക്കുന്നത്. സിഡ്നി ഒരു വന്‍ നഗരത്തിന്‍റെ പ്രതീതിയുണ്ടാക്കുന്നുണ്ടെന്നും ധാരാളം വിനോദോപാധികള്‍ നഗരത്തിലുണ്ടെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ്‌സ് റിക്രൂട്ടര്‍ എഡ്യുക്കേഷന്‍ എന്ന സ്ഥാപനമാണ് സര്‍വ്വെ നടത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍