ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » വൈറ്റ്‌ഹൌസില്‍ ഒബാമയുടെ ദീപാവലി! (Obama to celebrate Diwali at White House on Oct 14)
Feedback Print Bookmark and Share
 
Obama
PRO
PRO
അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി വൈറ്റ്‌ഹൌസില്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയും വൈറ്റ്‌ഹൌസ് ജീവനക്കാരും ദീപാവലി ആഘോഷിക്കും. ഒക്‌ടോബര്‍ പതിനാലാം തീയതി വൈറ്റ്‌ഹൌസില്‍ ദീപാവലി ആഘോഷങ്ങള്‍ അരങ്ങേറുമെന്ന് ജീവനക്കാര്‍ക്കെല്ലാം ഇമെയില്‍ സന്ദേശം വന്നുകഴിഞ്ഞിട്ടുണ്ട്.

ജോര്‍ജ്ജ് ബുഷ് അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നപ്പോഴാണ് വൈറ്റ്‌ഹൌസുമായി ബന്ധപ്പെട്ട ആദ്യത്തെ ദീപാവലി ആഘോഷം നടന്നത്. എന്നാല്‍ ജോര്‍ജ്ജ് ബുഷ് ഈ ചടങ്ങില്‍ സംബന്ധിക്കുകയുണ്ടായില്ല. പ്രസിഡന്റിന്റെ ദീപാവലി സന്ദേശം മറ്റാരോ വായിക്കുകയായിരുന്നു. പുറമെ, വൈറ്റ്‌ഹൌസിന് പുറത്തുള്ള ഒരു കെട്ടിടത്തിലാണ് ദീപാവലി ആഘോഷം നടന്നതും.

വൈറ്റ്‌ഹൌസിന് പുറത്ത്, പ്രസിഡന്റില്ലാതെ ദീപാവലി ആഘോഷിക്കുന്ന കീഴ്വഴക്കത്തെ മാറ്റിമറിക്കുകയാണ് പുതിയ അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമ. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ ഉത്സവം വൈറ്റ്‌ഹൌസില്‍ ആഘോഷിക്കാന്‍ പോകുന്നത്. വൈറ്റ്‌ഹൌസ് ജീവനക്കാരെല്ലാം ആവേശത്തോടെയാണ് ദീപാവലി ആഘോഷത്തെ കാത്തിരിക്കുന്നത്.

ഇന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്ന സമയത്തുതന്നെ (17-നോ 18-നോ) ഹൈറ്റ്‌ഹൌസിലും ആഘോഷപരിപാടികള്‍ സംഘടിക്കാമെന്നാണ് വൈറ്റ്‌ഹൌസ് ജീവനക്കാര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ തനിക്കും ദീപാവലി ആഘോഷത്തില്‍ പങ്കുചേരണം എന്ന് ഒബാമ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആഘോഷപരിപാടികള്‍ പതിനാലാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. ഒബാമയ്ക്ക് തിരക്കുള്ളതിനാലാണ് ദീപാവലി ആഘോഷങ്ങള്‍ മുമ്പുതന്നെ നടത്തുന്നത്.

ബാരക്ക് ഒബാമയുടെ ദീപാവലി ആഘോഷത്തെ ആവേശത്തോടെയാണ് അമേരിക്കയിലെ ഇന്ത്യക്കാര്‍ സ്വാഗതം ചെയ്യുന്നത്. മറ്റുള്ള രാഷ്ട്രങ്ങളെയും സംസ്കാരങ്ങളെയും ഇത്രയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ള പ്രസിഡന്റുമാര്‍ അപൂര്‍വമാണെന്ന് ഇവര്‍ സാക്‌ഷ്യപ്പെടുത്തുന്നു.

ഇത്തരം ‘സാംസ്കാരിക കൊള്ളല്‍-കൊടുക്ക’ലിലൂടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന ഒബാമയ്ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം കൊടുത്തത് തീര്‍ത്തും ഉചിതമാണെന്നും അമേരിക്കനിന്ത്യക്കാര്‍ അഭിപ്രായപ്പെടുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍