ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഫിലിപ്പീന്‍സില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും: 184 പേര്‍ മരിച്ചു (184 killed in flood and landslids in Philippines)
Feedback Print Bookmark and Share
 
ഫിലിപ്പീന്‍സില്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 184 പേര്‍ മരിച്ചു. രാജ്യത്തിന്‍റെ പല ഭാഗത്തും റോഡ് ഗതാഗതം താറുമാറായി.

രാജ്യത്തിന്‍റെ വടക്കന്‍ ഭാഗങ്ങളിലാണ് പ്രധാനമായും വെള്ളപ്പൊക്കമുണ്ടായത്. മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളില്‍ റോഡ് ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്‍റ് ഗ്ലോറിയ മക്കാപാഗല്‍ അരോയോ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ കാര്‍ഷിക വിളകളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു.

പ്രാഥമിക കണക്കുകള്‍ പ്രകാരം 69 ബില്യണ്‍ ഡോളറിന്‍റെ കാര്‍ഷിക വിളകളെങ്കിലും നശിച്ചിട്ടുള്ളതായി വിലയിരുത്തപ്പെടുന്നു. നെല്ല്, ഗോതമ്പ് തുടങ്ങിയ വിളകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബാഗിയൊ പട്ടണത്തിലുള്ള ഫിലിപ്പീന്‍സ് മിലിട്ടറി അക്കാഡമിക്ക് നിര്‍ദേശം നല്‍കിയതായി അരോയോ അറിയിച്ചു.

തലസ്ഥാനത്ത് നിന്ന് 250 കിലോമീറ്റര്‍ വടക്കുമാറിയുള്ള പര്‍വത പ്രദേശമാണ് ബാഗിയോ. രാജ്യത്തിന്‍റെ പ്രധാന കാര്‍ഷിക ഉല്‍‌പാദന പ്രദേശവും ഇതാണ്. ഒരു മാസത്തിനിടെ രാജ്യം നേരിടുന്ന രണ്ടാമത്തെ വലിയ ദുരന്തമാണിത്. രണ്ടാഴ്ച മുമ്പ് തലസ്ഥാനമായ മാനിലയില്‍ വീശിയടിച്ച കെറ്റ്സാന കൊടുങ്കാറ്റില്‍ 337 പേര്‍ കൊല്ലപ്പെട്ടിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍