ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » യുഎസ് പാകിസ്ഥാനെ സംശയിക്കുന്നു: മുഷറഫ് (US still sees Pak with suspicion: Musharraf)
Feedback Print Bookmark and Share
 
ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ പ്രധാ‍ന സഖ്യ കക്ഷിയായി പാകിസ്ഥാനെ പരിഗണിക്കുമ്പോഴും അമേരിക്ക രാജ്യത്തെ സംശയത്തോടെയാണ് കാണുന്നതെന്ന് മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ്. പാകിസ്ഥാന്‍ ഇപ്പോഴും ഇന്ത്യയില്‍ നിന്നുള്ള ഭീകരവാദികളില്‍ നിന്നുള്ള ഭീഷണി നേരിടുന്നതായും അദ്ദേഹം പറഞ്ഞു. ദേശീയ റേഡിയോയില്‍ ടോക്ക് ഓഫ് ദി നേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നിരുന്നാലും മേഖലയില്‍ സമാധാനം വരുത്തേണ്ടത് രണ്ട് രാജ്യങ്ങളുടേയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സഹായത്തെ എതിര്‍ത്ത പാക് സൈനിക നേതൃത്വത്തിന്‍റെ നിലപാടിനെ അദ്ദേഹം പിന്തുണച്ചു. ബില്ലിലെ ഉപാധികളെയാണ് സൈന്യം എതിര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍റെ ആണവായുധ സുരക്ഷ സംബന്ധിച്ച് ലോക രാഷ്ട്രങ്ങള്‍ ഉയര്‍ത്തിയ ആശങ്ക അദ്ദേഹം തള്ളിക്കളഞ്ഞു. പാക് ആണവായുധങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ്, പ്രധാനമന്ത്രി, സൈനിക നേതൃത്വം എന്നിവര്‍ ചേര്‍ന്ന് നിയന്ത്രിക്കുന്ന വിഭാഗമാണ് ആണവായുധങ്ങള്‍ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍