ശ്രീലങ്കയില്‍ പ്രാദേശിക സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. തമിഴ് പുലികള്‍ക്കുമേല്‍ ആധികാരികമായ ലങ്കന്‍ സൈന്യം ആധികാരികമായ വിജയം നേടിയ ശേഷമുള്ള സര്‍ക്കാരിന്‍റെ ജനഹിത പരിശോധനയായാണ് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. 17 ലക്ഷം പേരാണ് ലങ്കയില്‍ ഇന്ന് വോട്ടവകാശം വിനിയോഗിക്കുക.
പുലികള്‍ക്കുമേലുള്ള സൈനിക വിജയം മഹിന്ദ രാജപക്സെയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡത്തിന്‍റെ ജനപിന്തുണ ഉയര്‍ന്നതായാണ് വിലയിരുത്തല്‍. രാജപക്സെയുടെ സ്വദേശമുള്‍പ്പെട്ട തെക്കന്‍ പ്രവിശ്യയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണിയോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്.
52 രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്വതന്ത്രരുമായ 1091 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 53 പ്രവിശ്യാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ ഒന്‍പത് പ്രവിശ്യകളില്‍ ഏഴെണ്ണവും ഭരിക്കുന്നത് ലങ്കയിലെ ഭരണ മുന്നണിയാണ്.