അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസിക്കുനേരെയുണ്ടായ താലിബാന്‍ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐ ആണെന്ന് യുഎസിലെ അഫ്ഗാന്‍ പ്രതിനിധി സെയ്ദ് ടി ജവാദ്. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സ്ഫോടനത്തിന് പിന്നില്‍ ഐ എസ് ഐ ആണെന്ന് ആരോപിച്ചത്.
വ്യാഴാഴ്ച എംബസിക്കുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സമാനമായ മറ്റ് ആക്രമണങ്ങളുടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആക്രമണത്തിന് പിന്നില്‍ ഐ എസ് ഐയുടെ കരങ്ങളാണെന്ന് പറയാന്‍ കഴിയുമെന്ന് ജവാദ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ വിദേശ ശക്തികളാണെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയും ആരോപിച്ചിരുന്നു. ഭീകരാക്രമണങ്ങളുടെ പേരില്‍ ഐ എസ് ഐക്കുനേരെ കര്‍സായി ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമാണ്.
അഫ്ഗാനില്‍ സൈനിക ശേഷി വര്‍ധിപ്പിക്കണമെന്ന അഫ്ഗാനിലെ യുഎസ്, നാറ്റോ കമാന്‍ഡര്‍ മക്‍ക്രിസ്റ്റലിന്‍റെ നിര്‍ദ്ദേശത്തെ ജവാദ് പിന്തുണച്ചു. കൂടുതല്‍ സൈനികരെ വിന്യസിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.